64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് നാല് സ്റ്റാറും കുട്ടികളുടെ സുരക്ഷയ്ക്ക് 3 സ്റ്റാറുമാണ് ലഭിച്ചത്.

ആദ്യം ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണ പരാജയമായിരുന്ന സെസ്റ്റ്. തുടര്‍ന്ന് വാഹനത്തില്‍ മാറ്റം വരുത്തിയാണ് രണ്ടാം തവണ ടാറ്റ സെസ്റ്റുമായി ടെസ്റ്റിനെത്തിയത്. വാഹനത്തിന്റെ ഘടനയ്ക്ക് ചെറുതായി ബലം കൂട്ടി എയര്‍ബാഗും പുതിയ സീറ്റ് ബെല്‍റ്റും കാറില്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ പ്രൊഡക്ഷന്‍ മോഡലില്‍ ഇല്ലാത്ത മാറ്റങ്ങള്‍ ഇനി പുറത്തിറങ്ങുന്ന വാഹനങ്ങളിലെല്ലാം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.