ഏഴ് കോടി രൂപ മുടക്കി അത്യാഡംബര ബുള്ളറ്റ് പ്രൂഫ് ബസ് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നടപടി വിവാദത്തില്‍
ഏഴ് കോടി രൂപ മുടക്കി അത്യാഡംബര ബുള്ളറ്റ് പ്രൂഫ് ബസ് സ്വന്തമാക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നടപടി വിവാദത്തില്. മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഒദ്യോഗിക ഭാഷ്യം. മുമ്പ് അഞ്ച് കോടി രൂപ ചെലവഴിച്ച് മെഴ്സിഡസ് ബെൻസിന്റെ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ബസും ചന്ദ്രശേഖർ റാവുവിന് വേണ്ടി വാങ്ങിയിരുന്നതായി വിവിധ ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.

തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിയിൽ കഴിഞ്ഞാഴ്ച മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലുണ്ടായിരുന്നു. തുടന്ന് മുഖ്യമന്ത്രിക്ക് നേരെ മാവോയിസ്റ്റുകളിൽ നിന്ന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതേ തുടന്നാണ് തെലങ്കാന ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് സംസ്ഥാന റോഡ്സ് ആൻഡ് ബിൽഡിങ്സ് വകുപ്പിന് കീഴിലാണ് മുഖ്യമന്ത്രിക്കുള്ള പുതിയ ബസ് വാങ്ങുന്നത്.
മാവോയിസ്റ്റ് ഭീഷണിയുടെ പേരില് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്സിംഗ് അടുത്തിടെ വാങ്ങിക്കൂട്ടിയ ആഢംബര വാഹനങ്ങളും അവയുടെ നമ്പറുകളും വിവാദമായിരുന്നു. സുരക്ഷയുടെ പേരില് തന്റെ വാഹനവ്യൂഹത്തിലേക്ക് 19 മിത്സുബിഷി പജേറോ എസ്യുവികളെയാണ് രമണ്സിംഗ് പുതുതായി വാങ്ങിയത്. 19 എസ്യുവികളുടെയും രജിസ്ട്രേഷന് നമ്പര് അവസാനിക്കുന്നത് '004' എന്ന സംഖ്യകളിലാണെന്നതാണ് പ്രത്യേകത. ധൂര്ത്തിനൊപ്പം മുഖ്യമന്ത്രിയുടെ അന്ധവിശ്വാസവുമാണ് ഇതെന്ന് ആരോപണം ഉയര്ന്നിരുന്നു.
