ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വില്‍പ്പനയ്ക്ക് എത്തുന്നു

ചൈന : ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വില്‍പ്പനയ്ക്ക് എത്തുന്നു. 14 കോടിയാണ് കാള്‍മാന്‍ കിംഗ്‌സ് എന്ന് പേരിട്ട ചൈനയില്‍ ഇറങ്ങുന്ന എസ്.യു.വിയുടെ വില. ലിമിറ്റഡ് എഡിഷനാണ് ഈ വാഹനങ്ങള്‍ ഇറങ്ങുന്നത്. അതായത് 10 കാറുകള്‍ മാത്രമേ വിപണിയില്‍ എത്തും. കാര്‍ട്ടൂണ്‍ പരന്പരകളില്‍ കാണുന്ന രീതിയിലാണ് കാറിന്‍റെ ഡിസൈന്‍ എന്നാല്‍ ഉള്ളില്‍ ലോകത്ത് ഒരു കാറിലും ഇല്ലാത്ത അത്യാഢംബരം കാള്‍മാന്‍ കിംഗ്‌സ് വാഗ്ദാനം ചെയ്യുന്നു.

 കാര്‍ബണ്‍ ഫൈബര്‍, സ്റ്റീല്‍ എന്നിവ കൊണ്ടാണ് ഈ കാറിന്‍റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.ഗാംഭീര്യമാര്‍ന്ന ഇരിപ്പിടങ്ങള്‍. ഫ്‌ളാറ്റ് സ്‌ക്രീന്‍ ടി വി, എയര്‍ പ്യൂരിഫയര്‍, നിയോണ്‍ ലൈറ്റ്‌സ്, ഫ്രിഡ്ജ്, ഗെയിംസ് കണ്‍സോള്‍ എന്നിവയാണ് കാറിനകത്ത് യാത്രക്കാരനെ കാത്തിരിക്കുന്ന പ്രധാന വിസ്മയങ്ങള്‍. ഒരു സ്മാര്‍ട്ട് ഫോണ് ആപ്പ് വഴി നിയന്ത്രിക്കാന്‍ തക്ക രീതിയിലാണ് കാറിനകത്തെ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മണിക്കൂറില്‍ 140 കിലോ മീറ്ററാണ് ഇതിന്റെ വേഗത. 4.5 ടണ്‍ ഭാരമുള്ള ഇവയ്ക്ക് ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പുറം ഭാഗത്ത് ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളും ഒരുക്കി നല്‍കും.