അപകട സാധ്യത; ഈ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു

First Published 14, Mar 2018, 12:05 AM IST
These flight cancelled
Highlights
  • നിയോ എഞ്ജിൻ ഘടിപ്പിച്ച വിമാനങ്ങൾ
  • 14 വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു
  • 65 വിമാനങ്ങൾ സര്‍വ്വീസ് റദ്ദാക്കി
  • ഇൻഡിഗോ, ഗോ എയര്‍ വിമാനങ്ങൾക്ക് തിരിച്ചടി
  • യാത്രക്കാര്‍ വലഞ്ഞു

ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാർ. ഇൻഡിഗോയും ഗോ എയറും 65 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. എഞ്ചിൻ തകരാറുകൾ തുടര്‍ച്ചയായുണ്ടാകുന്ന 14 വിമാനങ്ങൾക്ക് ഡിജിസിഎ പറക്കുന്നതിനുള്ള അനുമതി നിഷേധിച്ചിന് പിന്നാലെയാണ് വിമാനങ്ങളുടെ കൂട്ട റദ്ദാക്കൽ.

നിയോ എഞ്ചിൻ ഘടിപ്പിച്ച അപകട സാധ്യതയുള്ള 14 വിമാനങ്ങൾക്കാണ് ഡയറക്ടര്‍ ജനറൽ ഓഫ് പറക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്.   45 വിമാനങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. മറ്റുള്ളവ പ്രവര്‍ത്തനക്ഷമമാണെന്നും ഡിജിസിഎ അറിയിച്ചു.  ഇൻഡിഗോ മാത്രം 47 വിമാനങ്ങൾ ഇന്ന് റദ്ദാക്കി. ഗോ എയര്‍ 18 സര്‍വ്വീസുകളാണ് റദ്ദാക്കിയത്.

വിമാനം റദ്ദാക്കിതറിയാതെ വിമാനത്താവളത്തിലെത്തിയവര്‍  വലഞ്ഞു. ദില്ലി , മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ബംഗളൂര്‍ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് വിമാനം റദ്ദാക്കിയത് പ്രധാനമായും ബാധിച്ചത്. എഞ്ചിൻ തകരാറുകാരണം അഹമ്മദാബാദിൽ നിന്ന് ലഖ്നൗവിലേക്ക് പോയ എ 320 നിയോ വിഭാഗത്തിൽപ്പെട്ട ഇൻഡിഗോ വിമാനം ഇന്നലെ അഹമ്മദാബാദിൽ അടിയന്തരമായി തിരിച്ച് ഇറക്കിയതിന് പിന്നാലെയാണ് . ആഭ്യന്തര വിമാനസര്‍വ്വീസിൽ 40 ശതമാനം ഇൻഡിഗോയും 10 ശതമാനം ഗോ എയറുമാണ് കയ്യടക്കി വച്ചിരിക്കുന്നത്. 

loader