വേനല്‍ക്കാല യാത്രകള്‍ക്കായി അഞ്ച് വിനോദസ‍ഞ്ചാര കേന്ദ്രങ്ങള്‍

വേനല്‍ അവധി തുടങ്ങിയതോടെ കുട്ടികള്‍ ഉത്സാഹത്തിലായിരിക്കും. ആ ഉത്സാഹം ഒന്നുകൂടി ഇരട്ടിയാക്കാന്‍ നിങ്ങള്‍ക്ക് അവരെയും കൂട്ടി ഒരുയാത്രയ്ക്ക് പോകാവുന്നതാണ്. ഇത്തരം യാത്രകള്‍ കേവലം ഉത്സാഹത്തിനപ്പുറം കുട്ടികള്‍ക്ക് നിരവധി അറിവുകള്‍ കൂടി ലഭിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് വീട്ടുകാരെയും കൂട്ടി കടന്നുചെല്ലാവുന്ന ആ അഞ്ച് വിനോദസ‍ഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച്.

ഡല്‍ഹി

ഇന്ത്യയുടെ തലസ്ഥാനം കാണുകയെന്നത് ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചും ആവേശഭരിതമായ ഒന്നാണ്. മുകള്‍ കാലഘട്ടത്തിന്‍റെ നിര്‍മ്മിതികളും രുചി വൈവിധ്യവും കാഴ്ചയുടെ വിരുന്നൊരുക്കുന്ന പൂന്തോട്ടങ്ങളും നിങ്ങളുടെ കുട്ടികളുടെ വേനലവധിക്കാലം രസകരമാവും. ഓള്‍ഡ് ഡല്‍ഹിയുടെ പൈത്യക നഗരത്തിലൂടെയുളള യാത്ര നിങ്ങള്‍ക്ക് മറക്കാനൊക്കാത്തതാവും. 

ജയ്പൂര്‍

പിങ്ക് സിറ്റിയെന്നാണ് ജയ്പൂരിന്‍റെ വിശേഷണം തന്നെ. ഏറ്റവും വ്യത്യസ്ഥമായ സംസ്കാരം ഇന്നും നിലനില്‍ക്കുന്ന ഇടങ്ങളിലൊന്നാണ് ജയ്പൂര്‍. സമാനതകളില്ലാത്ത വാസ്തുവിദ്യ നിര്‍മ്മിതികളുടെ കാഴ്ച നിങ്ങള്‍ക്ക് ജയ്പൂരിന്‍റെ ഏത് ദിക്കിലേക്ക് നോക്കിയാലും കാണാനാവും. സിറ്റി പാലസ്, ഹവ്വാ മഹല്‍ എന്നിവ തീര്‍ച്ചയായും കാണേണ്ടതാണ്. 

മണാലി

മണാലിയുടെ താഴ്‍വരക്കാഴ്ചകള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന നവ്യാനുഭവമാവും.

മുംബൈ

സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. രാജ്യത്തെ എല്ലാം സംസ്കാരങ്ങളുടെയും മഹത്തായ ചേരുവയാണ് മുംബൈ മഹാനഗരം. ചരിത്രശേഷിപ്പുകളുടെയും ആഘോഷങ്ങളുടെയും ഇന്ത്യന്‍ സിനിമ വ്യവസായത്തിന്‍റെയും ആസ്ഥാനമായ മുംബൈയിലൂടെ നടത്തുന്ന യാത്രകള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന വിലപിടിപ്പുളള ഒരു സമ്മാനമാവും. ഇന്ത്യയുടെ വിവിധയിടങ്ങളിലെ രുചികള്‍ സമ്മേളിക്കുന്ന ഇടംകൂടിയാണ് ഈ വ്യവസായ തലസ്ഥാനം. മുംബൈയിലെ കടല്‍ത്തീരങ്ങളിലൂടെ നടത്തുന്ന യാത്രയും രസകരമാണ്.

ബാംഗ്ലൂര്‍

ഇന്ത്യയുടെ പൂന്തോട്ട നഗരത്തില്‍ ഏതൊരു ദക്ഷിണേന്ത്യനും ഒരു തവണയെങ്കിലും യാത്രനടത്തേണ്ടതുണ്ട്. ഇന്ത്യയുടെ സിലിക്കണ്‍ വലിയിലേക്ക് മലയാളികള്‍ക്ക് റോഡ് വഴിയോ, റെയില്‍ വഴിയോ എത്താവുന്നതാണ്. നന്ദി ഹില്ലസും, ലാല്‍ ബാഗും, എയ്റോ സ്പേസ് മൂസിയവും, ബാംഗ്ലുര്‍ പാലസും രസകാഴ്ചകളാണ്.