ലോകത്തിലെ ഏറ്റവും വേഗത്തില്‍ പായുന്ന എസ്‌യുവി കാര്‍ നിര്‍മ്മിച്ചെന്ന അവകാശ വാദവുമായി ടൊയോട്ട. കംഫര്‍ട്ടും, ഓഫ്‌റോഡ് ശേഷിയും ഒന്നിക്കുന്ന ലാന്‍ഡ് ക്രൂയിസര്‍ മോഡല്‍ എസ്‌യുവിയാണ് ടൊയോട്ട അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
5.7 ലിറ്റര്‍ വി8 എഞ്ചിനില്‍ 2000 കുതിരശക്തിയുള്ള കാര്‍ 354 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. എസ്ഇഎംഎ ഷോയില്‍ ഈ കാര്‍ ടൊയോട്ട അവതരിപ്പിച്ചു.
പരീക്ഷണയോട്ടങ്ങളിലാണ് കാറിന്റെ വേഗത നിര്‍ണയിച്ചതെന്നാണ് വിവരം. യതാര്‍ത്ഥ പ്രകടനം അറിയാന്‍ കാര്‍ നിരത്തില്‍ ഇറങ്ങുന്നതുവരെ കാത്തിരിക്കണം.
