കാര്‍ സ്റ്റാര്‍ട്ടാക്കാനുള്ള സ്മാര്‍ട്ട് കീ ബോക്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ടൊയോട്ട അവതരിപ്പിക്കുന്നത്. താക്കോല്‍ ഇല്ലാതെ കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിനും നിര്‍ത്തുന്നതിനും സ്മാര്‍ട്ട് കീ ബോക്‌സ് ഉപയോഗിക്കാമെന്നാണ് ടൊയോട്ട പറയുന്നത്. ടൊയോട്ടയുടെ ക്ലൗഡ് ബേസ്‍ഡ് മൊബൈലിറ്റി ഫ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കിയാണ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനം.
ഈ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ താക്കോല്‍ ഇല്ലാതെ കമ്പനിയുടെ കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും നിര്‍ത്തുന്നതിനും സാധിക്കുമെന്നാണ് ടൊയോട്ടയുടെ അവകാശവാദം. ജനുവരിയില്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
പീര്‍ ടൂ പീര്‍ ഷെയറിങ് സംവിധാനം ഉപയോഗിച്ച് കാര്‍ റെന്റിന് നല്‍കാനും ഈ ആപ്ലിക്കേഷന്‍ കൊണ്ട് സാധിക്കും. പ്രത്യേകിച്ച് ഒരു മോഡിഫിക്കേഷന്റെ ആവശ്യമില്ലാതെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ടൊയോട്ടയുടെ വാദം. നിലവില്‍ ഷെയര്‍ യൂസ്‍ഡ് കാറില്‍ സൈന്‍ അപ്പ് ചെയ്തവര്‍ക്ക് മാത്രമേ ഈ സാങ്കേതിക വിദ്യ ലഭ്യമാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
