ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പേര് ജപ്പാനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന് നഷ്ടമായി. കഴിഞ്ഞവര്‍ഷത്തെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവന്നതോടെയാണിത്. ഫോക്‌സ് വാഗണ്‍ ടൊയോട്ടയെ പിന്തള്ളി മുന്നിലെത്തി. ഇതോടെ നാല് വര്‍ഷം സൂക്ഷിച്ച കിരീടമാണ് ടൊയോട്ടയ്ക്ക് നഷ്ടമായത്.

2016ല്‍ ഫോക്‌സ് വാഗണ്‍ 1.31 കോടി വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയപ്പോള്‍ ടൊയോട്ടോയ്ക്ക് 1.17 കോടി വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചത്.

ജനറല്‍ മോട്ടോഴ്‌സ് വാഹന വില്‍പ്പനയുടെ കണക്കുകള്‍ അടുത്തയാഴ്ച പുറത്തുവിടും. ജിഎമിന്റെ വില്‍പ്പന കൂടികുറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെ പേര് ആദ്യമായി ഫോക്‌സ് വാഗണ്‍ സ്വന്തമാക്കും.