ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ സുരക്ഷിതമെന്ന് തെളിയിച്ച് അടുത്തവര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന കാറായ ടൊയോട്ട വയോസ്. ആസിയാന്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് വയോസ് പൂർണ്ണ സുരക്ഷിതനാണെന്ന് തെളിഞ്ഞത്. തായ്‌ലാന്‍ഡില്‍ നിര്‍മിച്ച് സിംഗപ്പൂര്‍, ലാവോസ്, കംബോഡിയ, മ്യാന്‍മാര്‍ തുടങ്ങിയ വിപണികളിലുള്ള വയോസാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.

1115 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്‍റെ ഏഴ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളുകളുമുള്ള മോഡലാണ് ടെസ്റ്റിനു വേണ്ടി ഉപയോഗിച്ചത്. മറ്റു വിപണികളില്‍ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കിലും ഇന്ത്യയിലെത്തുമ്പോള്‍ ഡീസല്‍ എന്‍ജിനുമുണ്ടാകും. 2018 പകുതിയോടു കൂടി വാഹനം ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെര്‍ന തുടങ്ങിയവരാകും ഇന്ത്യന്‍ നിരത്തുകളില്‍ വയോസിന്‍റെ എതിരാളികള്‍.