ഓഫ് റോഡുകളിലും മണലാരണ്യങ്ങളിലുമൊക്കെ ഒരുപോലെ കുതിക്കുന്ന വാഹനമാണ് ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസര്‍ പുതിയ ഡിസൈനില്‍ അവതരിക്കാനൊരുങ്ങുന്നു. 

ഓഫ് റോഡുകളിലും മണലാരണ്യങ്ങളിലുമൊക്കെ ഒരുപോലെ കുതിക്കുന്ന വാഹനമാണ് ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസര്‍ പുതിയ ഡിസൈനില്‍ അവതരിക്കാനൊരുങ്ങുന്നു. 

പ്രധാനമായും ഓഫ് റോഡ് വാഹനമായതിനാല്‍ ലാഡര്‍ ഫ്രെയിം ഷാസിയിലാണ് ലാന്‍ഡ് ക്രൂയിസറിന്റെ നിര്‍മാണം. പുതിയ ഡിസൈന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും നിലവിലെ ലാന്‍ഡ് ക്രൂയിസറിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെ പുതിയ വാഹനം അവതരിപ്പിക്കാനാണ് നിര്‍മാതാക്കളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ അകത്തും പുറത്തുമായി കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. 

നിലവിലെ 3.5 ലിറ്റര്‍ വി6 എന്‍ജിനിലാണ് ലാന്‍ഡ് ക്രൂയിസര്‍ എത്തുന്നത്. ഇതിനൊപ്പം ഹൈബ്രിഡ് മോട്ടോറും ഇത്തവണ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020ഓടെ പുതിയ ഡിസൈനിലുള്ള വാഹനം നിരത്തിലെത്തിയേക്കും.