ഹോണ്ടയ്‍ക്കും മാരുതിക്കും ഇരുട്ടടിയാകുന്ന ആ മോഡല്‍ ഉടന്‍ ​ടൊയോട്ടയുടെ പുതിയ കാർ യാരിസിന്‍റെ ബുക്കിംഗ് ആരംഭിച്ചു

മിഡ്​ സൈസ്​ സെഡാൻ സെഗ്​മെന്‍റിൽ ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും വെല്ലുവിളിയുമായി ​ടൊയോട്ടയുടെ പുതിയ കാർ യാരിസിന്‍റെ ബുക്കിംഗ് ആരംഭിച്ചു. പതിനാലാമത്​ ദില്ലി ഓട്ടോ എക്​​സ്​പോയില്‍ അവതരിപ്പിക്കപ്പെട്ട വാഹനം ഏപ്രില്‍ അവസാനത്തോടെ വിപണിയിലെത്തും. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനിലാണ് യാരിസ് എത്തുന്നത്. 107 bhp കരുത്തും 140 Nm ടോര്‍ഖും ഈ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 50,000 രൂപ അടച്ച് യാരിസ് ബുക്ക് ചെയ്യാം. അതേസമയം വാഹനത്തിന്‍റെ വിലയും ഫീച്ചേഴ്‍സു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.