സിറ്റിക്കും സിയാസിനും ഇരുട്ടടി; യാരിസ് മെയ് 18 ന് എത്തും

First Published 1, Apr 2018, 3:38 PM IST
Toyota Yaris launched May 8
Highlights
  • സിറ്റിക്കും സിയാസിനും ഇരുട്ടടി
  • യാരിസ് മെയ് 18 ന് എത്തും

മിഡ്​ സൈസ്​ സെഡാൻ സെഗ്​മെന്‍റിൽ ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും വെല്ലുവിളിയുമായി ​ടൊയോട്ടയുടെ പുതിയ കാർ ടൊയോട്ട യാരിസ് മെയ് 18 ന് ഇന്ത്യന്‍ വിപണിയിലെത്തും. ഏപ്രില്‍ 22 മുതല്‍ യാരിസ് ബുക്കിംഗ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിക്കുമെന്നാണ് വിവരം. അമ്പതിനായിരം രൂപയാണ് യാരിസ് ബുക്കിംഗ് തുക.

യാരിസിന്‍റെ ബുക്കിംഗ് ആരംഭിച്ചു. പതിനാലാമത്​ ദില്ലി ഓട്ടോ എക്​​സ്​പോയില്‍ അവതരിപ്പിക്കപ്പെട്ട വാഹനം ഏപ്രില്‍ അവസാനത്തോടെ വിപണിയിലെത്തും.  1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനിലാണ് യാരിസ് എത്തുന്നത്. 107 bhp കരുത്തും 140 Nm ടോര്‍ഖും ഈ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് യാരിസിന്റെ പ്രധാന ഫീച്ചറുകളിലുള്ളത്.

 

loader