സ്ഥിരമായി ട്രാഫിക് നിയമലംഘനം നടത്തിയ യുവതിയ്ക്ക് ട്രാഫിക് പൊലീസ് നല്‍കിയ കിടിലന്‍ പണി
റോഡരികില് അനധികൃതമായി വാഹനം പാര്ക്ക് ചെയ്ത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചയാള്ക്ക് അധികാരികള് നല്കിയ എട്ടിന്റെ പണി. തുടര്ച്ചയായി ഇയാള് വഴിയരികില് പാര്ക്ക് ചെയ്യുന്നത് തുടര്ന്നതോടെയാണ് കടുത്ത നടപടിയെടുക്കാന് അധികൃതര് പ്രേരിതരായത്.
ചൈനയില് നിന്നാണ് മാതൃകയാക്കാന് കഴിയുന്ന ദൃശ്യങ്ങള് പുറത്ത് വന്നിരിക്കുന്നത്. സ്ഥിരമായി ഗതാഗത നിയമലംഘനം നടത്തിയ യുവതിയുടെ കാര് അധികൃതര് ക്രെയിന് ഉപയോഗിച്ച് ഉയര്ത്തി സമീപമുള്ള കെട്ടിടത്തിന് മുകളിലാണ് പാര്ക്ക് ചെയ്തു കൊടുത്തത്.

റോഡരികില് പാര്ക്ക് ചെയ്ത കാറെടുക്കാന് യുവതി തിരികെയെത്തിയതോടെയാണ് കാറ് കെട്ടിടത്തിന് മുകളില് പാര്ക്ക് ചെയ്ത വിവരം അറിയുന്നത്. സമീപത്ത് നിന്നയാളുടെ മൊബൈല് ഫോണില് നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്.
