നടുറോഡില്‍ കാലന്‍ അമ്പരന്ന് ബൈക്ക് യാത്രികര്‍
ഹെല്മറ്റിടാതെ നഗരത്തിലൂടെ ബൈക്കോടിച്ച ചില യാത്രികര് നടുറോഡില് ഒരാളെ കണ്ടു ഞെട്ടി. സാക്ഷാല് മരണദേവനായ യമനായിരുന്നു അത്. മൊബൈല് ഉപയോഗിക്കുന്നതിനിടയില് വാഹനം ഓടിക്കുന്നവരുടെ അരികിലും കാലന് നേരിട്ടെത്തി. ചില ബൈക്കുകളുടെ പിറകിലേക്ക് കൂസലില്ലാതെ കയറി ഇരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിലാണ് സംഭവം.
ട്രാഫിക്ക് ബോധവല്ക്കരണത്തിന്റെ ഭാഗമായി പൊലീസാണ് സാക്ഷാല് കാലനെ നടുറോഡില് ഇറക്കിവിട്ടത്. റോഡ് സുരക്ഷാമാസാചരണത്തിന്റെ ഭാഗമായാണ് വ്യത്യസ്ത രീതിയിലുള്ള ബോധവൽക്കരണം. നാടക നടനായ വീരേഷ് ആണ് യമരാജന്റെ വേഷത്തിലെത്തിയത്. തെരുവുനാടകങ്ങള് ഉള്പ്പെടെ വേറിട്ട പരിപാടികളിലൂടെ സ്കൂളുകളിലും കോളജുകളിലുമൊക്കെ ബോധവൽക്കരണ പരിപാടികൾ തുടരാനാണ് പൊലീസിന്റെ തീരുമാനം.

