Asianet News MalayalamAsianet News Malayalam

ട്രെയിന്‍ ഗതാഗതം താറുമാറായി; ജാഗ്രതാ നിര്‍ദ്ദേശവുമായി റെയില്‍വേ

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ആലുവ - ചാലക്കുടി റൂട്ടിൽ സർവീസ് നിർത്തിവച്ചു. ട്രെയിനുകൾ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. കൊച്ചി മെട്രോ സർവീസും നിർത്തിവച്ചിരിക്കുകയാണ്. അടുത്ത 36 മണിക്കൂറിനുളളിൽ കൂടുതൽ മഴയ്ക്കു സാധ്യതയുളളതിനാൽ പാലങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുളള ഇടങ്ങളിലും റെയിൽവേ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 

Train services follow up
Author
Trivandrum, First Published Aug 16, 2018, 2:56 PM IST

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എറണാകുളം– തൃശൂർ റെയിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറി. ഷൊർണൂർ–എറണാകുളം പാസഞ്ചർ പൂർണമായി റദ്ദാക്കി. ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടും. മുട്ടംയാർഡിൽ വെള്ളം കയറിയതിനെ തുടർന്നാണ് കൊച്ചി മെട്രോ സർവീസ് നിർത്തിയത്. മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസ് കൊയിലാണ്ടിയിൽ യാത്ര അവസാനിപ്പിച്ചു.

കൊല്ലം തെന്മലയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് കൊല്ലം–പുനലൂര്‍–ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം നിര്‍ത്തിവെച്ചു. ചെന്നൈ–എഗ്മോർ ഗുരുവായൂര്‍ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി. ഗുരുവായൂർ–പുനലൂർ പാസ‍ഞ്ചറും തിരുനൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസും ഭാഗികമായി റദ്ദാക്കി.

തിരുവനന്തപുരത്തു നിന്നു കേരളത്തിനു പുറത്തേക്കു ട്രെയിൻ സർവീസ് നടത്താൻ കഴിയാത്ത തരത്തിൽ എല്ലാ റൂട്ടുകളും തടസപ്പെട്ടു.
പെരിയാറിലെ കനത്ത ഒഴുക്കു മൂലം ആലുവയിൽ രണ്ടു പാലങ്ങളിലുടെയുമുളള ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുന്നു 
ജലനിരപ്പ് താഴുന്ന മുറയ്ക്കു ചാലക്കുടിക്കും ആലുവയ്ക്കുമിടയിൽ കുടുങ്ങിയ ട്രെയിനുകൾ മണിക്കൂറുകൾ വൈകി സർവീസ് തുടരും.
രാജധാനി എക്സ്പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കാൻ സാധ്യത.
വടക്കാഞ്ചേരിയിൽ മണ്ണിടിഞ്ഞതിനെ തുടർന്നു ഷൊർണൂർ ഭാഗത്തേക്കു തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. 
വൈകിട്ടത്തെ ജനശതാബ്ദി, വേണാട് എന്നിവ എറണാകുളത്തു നിന്നു സർവീസ് ആരംഭിക്കും.
കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു 
മംഗളൂരു നാഗർകോവിൽ ഏറനാട് എക്സ്പ്രസ് റദ്ദാക്കി
ഇന്നലെ പുറപ്പെട്ട മംഗളൂരു -തിരുവനന്തപുരം മലബാർ, മംഗളൂരു -തിരുവനന്തപുരം മാവേലി എന്നിവ ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു 
വൈഷ്ണോദേവി കത്ര–കന്യാകുമാരി ഹിമസാഗർ എക്സ്പ്രസ് ഈറോഡ് മധുര വഴി തിരിച്ചു വിടും.
ആലപ്പുഴ എറണാകുളം പാസഞ്ചർ, എറണാകുളം കോട്ടയം പാസഞ്ചർ, കോട്ടയം എറണാകുളം പാസഞ്ചർ, പാലക്കാട് എറണാകുളം മെമു എന്നിവ റദ്ദാക്കി

 

റദ്ദു ചെയ്തവ:

1. ട്രെയിൻ നമ്പർ 56361 ഷൊർണ്ണൂർ– എറണാകുളം പാസഞ്ചർ

വൈകിയോടുന്നവ:

1. ട്രെയിൻ നമ്പർ 12777 ഹൂബ്ലി–കൊച്ചുവേളി എക്സ്പ്രസ്.
2. ട്രെയിൻ നമ്പർ 12695 ചെന്നൈ– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
3. ട്രെയിൻ നമ്പർ 16187 കാരയ്ക്കൽ– എറണാകുളം എക്സ്പ്രസ്.

ഭാഗികമായി റദ്ദു ചെയ്തവ:

1. ട്രെയിൻ നമ്പർ 12778 കൊച്ചുവേളി– ഹൂബ്ലി എക്സ്പ്രസ് തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും.
2. ട്രെയിൻ നമ്പർ12696 തിരുവനന്തപുരം– ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.
3. ട്രെയിൻ നമ്പർ 16188 എറണാകുളം– കാരയ്ക്കൽ എക്സ്പ്രസ് പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.
4. ചെന്നൈ–എഗ്മോർ ഗുരുവായൂര്‍ എക്സ്പ്രസ്
5. ഗുരുവായൂർ–പുനലൂർ പാസ‍ഞ്ചർ 
6. തിരുനൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസും ഭാഗികമായി റദ്ദാക്കി.

വ‌ഴിതിരിച്ചു വിട്ടവ:

1. ട്രെയിൻ നമ്പർ 16381 മുംബൈ– കന്യാകുമാരി ജയന്തി എക്സപ്രസ്, ഈറോഡ്, ഡിണ്ടിഗൽ, മധുര വഴി തിരിച്ചുവിട്ടു.
2. ട്രെയിൻ നമ്പർ 16526 കെഎസ്ആർ ബെംഗളൂരു– കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് സേലം, നാമക്കൽ, ഡിണ്ടിഗൽ, തിരുനെൽവേലി വഴി തിരിച്ചുവിട്ടു.

നിയന്ത്രണം ഏർപ്പെടുത്തിയവ:

1. ട്രെയിൻ നമ്പർ 16603 മാംഗ്ലൂർ– തിരുവനന്തപുരം മാവേലി എക്സ്പ്രസ്
2. ട്രെയിൻ നമ്പർ 16630 മാംഗ്ലൂർ– തിരുവനന്തപുരം മലബാർ എക്സ്പ്രസ്
3. ട്രെയിൻ നമ്പർ 16341 ഗുരുവായൂർ– തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് .

അങ്കമാലി– ആലുവ റൂട്ടിൽ വൈകിയോടുന്നവ:

1. ട്രെയിൻ നമ്പർ 16344 മധുര– തിരുവനന്തപുരം അമൃത എക്സ്പ്രസ്.
2. ട്രെയിൻ നമ്പർ 12432 ഹസ്റത്ത് നിസ്സാമുദ്ദിൻ– തിരുവനന്തപുരം രാജ്ധാനി എക്സ്പ്രസ്.
3. ട്രെയിൻ നമ്പർ 16315 കെഎസ്ആർ ബെംഗളൂരു– കൊച്ചുവേളി എക്സ്പ്രസ്.
4. ട്രെയിൻ നമ്പർ 12646 ഹസ്റത്ത് നിസ്സാമുദ്ദിൻ– എറണാകുളം മില്ലേനിയം എക്സ്പ്രസ്.
5. ട്രെയിൻ നമ്പർ 12623 ചെന്നൈ– തിരുവനന്തപുരം മെയിൽ

Follow Us:
Download App:
  • android
  • ios