Asianet News MalayalamAsianet News Malayalam

സാന്താക്ലോസിന്‍റെ നാട്ടില്‍ വിനീത് ശ്രീനിവാസന്‍

ഇടവേളകള്‍ കുടുംബത്തിന്‍റെയൊപ്പം യാത്രകള്‍ക്കായി നീക്കി വയ്ക്കുന്ന വിനീത് ഇപ്പോള്‍ ആയിരം തടാകങ്ങളുടെ നാടായ ഫിന്‍ലാന്‍ഡിലാണുള്ളത്. ഭാര്യ ദിവ്യയും മകൻ വിഹാനുമൊപ്പം ഫിൻലാൻഡിലെ കാഴ്ചകൾ ആസ്വദിക്കുന്ന വിവരം വിനീത് തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ആദ്യമായാണ് ഫിൻലാൻഡിൽ' എന്ന കുറിപ്പോടെ താരം ഹെൽസിങ്കിയിൽ നിന്നും പങ്കുവച്ച ചിത്രങ്ങള്‍ യാത്രാപ്രേമികളും ഏറെ കൗതുകത്തോടെയാണ് കാണുന്നത്. ആയിരം തടാകങ്ങളുടെ നാടായ ഫിന്‍ലാന്‍ഡിനെപ്പറ്റിയുള്ള കൗതുകം നിറഞ്ഞ ചില കാര്യങ്ങളാണ് സഞ്ചാരികള്‍ക്കു വേണ്ടി ഇവിടെ പങ്കു വയ്‍ക്കുന്നത്.

Travel Story Of Vineeth Sreenivan though Finland
Author
Finland, First Published Sep 26, 2018, 12:44 PM IST

പ്രിയ സിനിമാക്കാരന്‍ ശ്രീനിവാസന്‍റെ മകന്‍ എന്നതിലുപരി  മലയാളികളുടെ മനസില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വിനീത് ശ്രീനിവാസന്‍. ഗാനരചയിതാവ്, ഗായകൻ, അഭിനേതാവ്, സംവിധായകൻ, തിരക്കഥാകാരൻ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കൈവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയ വിനീത് ഒരു തികഞ്ഞ യാത്രാസ്നേഹി കൂടിയാണ്. തിരക്കിനിടയില്‍ ഒഴിവുകിട്ടുന്ന ഇടവേളകള്‍ കുടുംബത്തിന്‍റെയൊപ്പം യാത്രകള്‍ക്കായി നീക്കി വയ്ക്കുന്ന വിനീത് ഇപ്പോള്‍ ആയിരം തടാകങ്ങളുടെ നാടായ ഫിന്‍ലാന്‍ഡിലാണുള്ളത്. ഭാര്യ ദിവ്യയും മകൻ വിഹാനുമൊപ്പം ഫിൻലാൻഡിലെ കാഴ്ചകൾ ആസ്വദിക്കുന്ന വിവരം വിനീത് തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ആദ്യമായാണ് ഫിൻലാൻഡിൽ' എന്ന കുറിപ്പോടെ താരം ഹെൽസിങ്കിയിൽ നിന്നും പങ്കുവച്ച ചിത്രങ്ങള്‍ യാത്രാപ്രേമികളും ഏറെ കൗതുകത്തോടെയാണ് കാണുന്നത്. ആയിരം തടാകങ്ങളുടെ നാടായ ഫിന്‍ലാന്‍ഡിനെപ്പറ്റിയുള്ള കൗതുകം നിറഞ്ഞ ചില കാര്യങ്ങളാണ് സഞ്ചാരികള്‍ക്കു വേണ്ടി ഇവിടെ പങ്കു വയ്‍ക്കുന്നത്.

Travel Story Of Vineeth Sreenivan though Finland

ആയിരം തടാകങ്ങളുടെ നാട്
ഏകദേശം രണ്ടുലക്ഷത്തിനടുത്ത് ചെറുതടാകങ്ങൾ ഈ രാജ്യത്തുണ്ടെന്നാണ് കണക്ക്. കരഭൂമിയുടെ 10 ശതമാനത്തോളം വരും ഇത്. അതുകൊണ്ടു തന്നെ 'ആയിരം തടാകങ്ങളുടെ നാട് ' എന്നാണ്  ഈ രാജ്യം അറിയപ്പെടുന്നത്. ഇവയില്‍ ഭൂരിഭാഗവും ശുദ്ധ ജലതടാകങ്ങളാണ്. ബാക്കി ഭൂമിയുടെ 70 ശതമാനവും കാടുകളാണ്, ഫിൻലൻഡ്‌ മുഴുവനും സമതല ഭൂമിയാണ്. ഏതാനും കുന്നുകളല്ലാതെ, പർവതം എന്ന് പറയാവുന്ന ഒന്നുപോലും ഈ രാജ്യത്തില്ല. പച്ചപ്പും മൊട്ടക്കുന്ന് പോലെ ഉള്ള പുൽ മൈതാനങ്ങളുമായി മനോഹരമായ ഭൂപ്രകൃതിയാണ് എങ്ങും.

 
 
 
 
 
 
 
 
 
 
 
 
 

Our first time in finland.. :)

A post shared by Vineeth Sreenivasan (@vineeth84) on Sep 21, 2018 at 1:34am PDT

സത്യസന്ധന്മാരുടെ നാട്
ഫിൻലാൻഡിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ ഹെൽസിങ്കി ബാൽട്ടിക് സമുദ്രത്തിന്റെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സത്യസന്ധന്മാരുടെ നഗരമായിട്ടാണ് ഹെൽസിങ്കി അറിയപ്പെടുന്നത്.  വിചിത്രം ആയിട്ടു തോന്നാമെങ്കിലും ആളുകൾ മിക്കവരും സത്യം മാത്രമേ പറയൂ എന്നാണ് അനുഭവസ്ഥാരയ സഞ്ചാിരകള്‍ പറയുന്നത്. പക്ഷേ എന്താണെഹ്കിലും അത് ഉള്ളത് പോലെ മുഖത്ത് നോക്കി തന്നെ പറയുകയും ചെയ്യും. അതിമനോഹരമായ വൃത്തിയുള്ള പട്ടണമായ ഹെൽസിങ്കി വളരെ നിശ്ശബ്ദമാണ്. പുഴയും കടലുമൊക്കെ വളരെ ശുദ്ധം. വണ്ടികളിൽ ഹോണുകൾ ആരും തന്നെ ഇവിടെ ഉപയോഗിക്കാറില്ല. പൊതു ഗതാഗത സൗകര്യങ്ങളിൽ കൂടുതൽ പേരും ആശ്രയിക്കുന്ന ഇവിടെ പ്രധാന ഗതാഗത മാർഗങ്ങൾ ട്രാം, മെട്രോ, ബസ്, സൈക്കിൾ, ട്രെയിൻ, ക്രൂയിസ് കപ്പലുകൾ, ബോട്ടുകൾ എന്നിവയാണ്. 

Travel Story Of Vineeth Sreenivan though Finland

തുച്ഛമായ ജനസംഖ്യ
കേരളത്തിന്റെ ഏഴിൽ ഒന്ന് ജനസംഖ്യ മാത്രമുള്ള അതി സുന്ദരമായ ഒരു ചെറിയ രാജ്യമാണിത്. വടക്കൻ യൂറോപ്പിൽ ആർട്ടിക്കിന് അടുത്ത് കിടക്കുന്ന നോർഡിക് രാജ്യം. സ്വീഡൻ, നോർവേ, റഷ്യ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഫിൻലന്റിലെ ഔദ്യോഗിക ഭാഷകൾ ഫിന്നിഷും സ്വീഡിഷുമാണ്. യൂറോപ്പിൽ സാമാന്യം വലിപ്പമുള്ള രാജ്യങ്ങളിൽ ഒന്നായ ഫിൻലന്റിൽ കേവലം 55 ലക്ഷം മാത്രമാണ് ജനസംഖ്യ. ളിമയും സൗഹാർദ്ദവും കാത്തു സൂക്ഷിക്കുന്ന ജനത, അതാണ്‌ ഫിന്നിഷ്‌. ഇന്ത്യയേക്കാൾ രണ്ടര മണിക്കൂർ സമയ സൂചിക പിറകിലാണ്. ഔദ്യോഗിക കറൻസി യൂറോ.

സാന്താക്ലോസിന്റെ രാജ്യം
സാന്താക്ലോസ്സിന്റെ രാജ്യം എന്നും ഫിൻലാൻഡ്‌ അറിയപ്പെടുന്നു. രാജ്യത്തെ വടക്കൻ പ്രദേശമായ ലാപ്‌ലാന്റിലാണ്‌ (Lapland) ക്രിസ്മസ്‌ അപ്പൂപ്പൻ ജീവിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. സാന്താക്ലോസ്സിന്റെ ഫിൻലാന്റിലെ വിലാസത്തിലേക്ക്‌ 192 രാജ്യങ്ങളിൽ നിന്നായി 7 ലക്ഷത്തിലധികം കുട്ടികളുടെ ആശംസ കാർഡുകളാണ്‌ ഓരോ ക്രിസ്‌മസ്‌ കാലത്തും ലഭിക്കാറുള്ളത്‌. 

Travel Story Of Vineeth Sreenivan though Finland

അദ്ഭുതപ്രതിഭാസം
ഫിൻലാന്റിൽ കാണുന്ന മറ്റൊരു പ്രതിഭാസമാണ് northern lights അഥവാ 'ഓരോര'. രാത്രികാലങ്ങളില്‍ ആകാശത്ത് പച്ചയും ചുമപ്പും നിറം അലയടിക്കുന്ന അതിമനോഹരമായ ഈ മായക്കാഴ്‍ച ക്രിസ്‍മസ് അപ്പൂപ്പന്‍ ജീവിക്കുന്ന പ്രദേശമായ ലാപ്‌ലാന്റിലാണ്‌.

Travel Story Of Vineeth Sreenivan though Finland

ശക്തമായ പാസ്പോര്‍ട്ട്
ഫിൻലാൻഡ് പാസ്പോർട്ട് ലോകത്തെ ഏറ്റവും ശക്തമായ 5 പാസ്പോർട്ടുകളിൽ ഒന്നാണ്. അതുണ്ടങ്കിൽ ലോകത്തെ 175 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാം. എന്നാൽ ഇവിടെ കുടിയേറുക എളുപ്പമല്ല. വിസ കിട്ടാനും ഫിന്നിഷ് ഭാഷ അറിയാതെ ജോലി കിട്ടാനും വളരെ പ്രയാസമാണ്. ജീവിതച്ചെലവും വളരെ കൂടുതലാണ്, ഒരാൾക്ക് ഒരു മാസം താമസവും ഭക്ഷണവും യാത്രയുമായെല്ലാം കുറഞ്ഞ ചിലവിൽ ജീവിക്കാൻ തന്നെ കുറഞ്ഞത് ഏകദേശം 50,000 രൂപയെങ്കിലും വേണ്ടി വരും.

ഭക്ഷണപ്രിയര്‍
വിദ്യാഭ്യാസം, സന്തോഷ സൂചിക, മാനവശേഷി, ആയുർദൈർഘ്യം എന്നിവയിലൊക്കെ ലോകത്തിന്‍റെ മുന്നിലാണ് ഫിന്നിഷ് ജനത. മദ്യപാനവും പുകവലിയുമൊക്കെ പൊതുശീലമാണ്. കൊടുംതണുപ്പിൽ അല്ലാതെ പറ്റില്ലെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. ഭക്ഷണത്തെ ഗൗരവമായി കാണുന്ന ജനത ഹെല്‍ത്തി ഫുഡ് മാത്രം കഴിക്കുന്നവരാണ്. ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ കോഫി പ്രിയരാണിവര്‍. ഒരു ദിവസം 6 കപ്പ്‌ കോഫിയെങ്കിലും കുടിക്കും. ഏറ്റവും മികച്ച പിസ്സ കിട്ടുന്ന നഗരം എന്ന നിലയിലും തലസ്ഥാന നഗരമായ ഹെൽസിങ്കി പ്രശസ്തമാണ്‌. മൽസ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങല്‍ തുടങ്ങിയവയെല്ലാം അല്‍പ്പം വില കൂടിയാലും മികച്ചതു മാത്രമേ ലഭിക്കൂ.

Travel Story Of Vineeth Sreenivan though Finland

സാമൂഹിക സുരക്ഷ
മികച്ച സാമൂഹിക സുരക്ഷിതത്വം ഉള്ള രാജ്യം ആണ് ഫിന്‍ലന്‍ഡ്. നികുതിദായകരുടെ  എല്ലാ നല്ല കാര്യങ്ങൾക്കും സർക്കാർ പിന്തുണ ഉണ്ടാകും. ഫിൻലാന്റിൽ ട്രാഫിക്ക്‌ ഫൈൻ ഈടാക്കുന്നതിന്റെ അടിസ്ഥാനം തെറ്റ്‌ ചെയ്തവരുടെ വരുമാനവും ചെയ്‌ത തെറ്റിന്റെ കാഠിന്യവും നോക്കിയാണ്‌. അത്‌ കൊണ്ട്‌ തന്നെ റോഡ്‌ നിയമങ്ങൾ ആരും തെറ്റിക്കാറില്ല. 

മൃഗസ്നേഹികള്‍
പ്രകൃതിസ്നേഹികളാണിവര്‍. തലസ്ഥാന നഗരത്തിൽ വരെ 200 മീറ്ററിൽ ഒരു പാർക്ക് കാണാം. ദേശീയ പാർക്കുകളും കാടുകളും എല്ലായിടത്തും ഉണ്ട്. എല്ലാ മൃഗങ്ങള്‍ക്കും മനുഷ്യന്‍റെ തന്നെ വില നല്‍കുന്നു ഫിന്നിഷ് ജനത. പട്ടി ഇവരുടെ ജീവനാണ്. പലതരം പട്ടികൾ രാജ്യത്തുണ്ട്. പട്ടിക്ക് വേണ്ടിയുള്ള സാധനങ്ങള്‍ക്ക് ഷോപ്പിംഗ്‌ കോംപ്ലക്സ് വരെയുണ്ടത്രെ.

Travel Story Of Vineeth Sreenivan though Finland

മാനവശേഷി
ഫിൻലാൻഡിൽ നന്നായി ശമ്പളം കിട്ടുന്നതും ഏറ്റവും ബഹുമാനിക്കപ്പെടുന്നതും പ്രൈമറി സ്‌കൂൾ അധ്യാപകർ ആണ്. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി യും ഒക്കെ ഉള്ള അനവധി ആളുകൾ ആണ് സ്‌കൂളിൽ പഠിപ്പിക്കുന്നത്. കുട്ടികളെ കണക്കും സയൻസും ഒന്നും വേവ്വേറെ പഠിപ്പിക്കാതെ ഓരോ പ്രശ്നങ്ങളെ പറ്റി പഠിപ്പിക്കുകയും അപ്പോൾ അതിനു ചേർന്ന കണക്കോ സയൻസോ സാമൂഹ്യപാഠമോ ഒക്കെ പഠിപ്പിക്കുകയും ചെയ്യുന്ന പുതിയ രീതി ഇവർ ഇപ്പോൾ പരീക്ഷിക്കുകയാണ്. ഇംഗ്ലീഷിൽ കൂട്ടെഴുത്തൊക്കെ നിർത്തി ആ സമയം കമ്പ്യൂട്ടറിൽ ടൈപ്പിംഗ് ആണ് അവർ പഠിപ്പിക്കുന്നത്. മാനവശേഷി വികസനം ആണ് ഫിൻലാൻഡിന്റെ വികസനത്തിന്റെ ആണിക്കല്ല്. അതിനു വേണ്ടി ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവകരമായ മാറ്റങ്ങൾ അവർ പരീക്ഷിക്കുന്നു. ഇതിനൊക്കെ നേതൃത്വം നൽകുന്നത് ചെറുപ്പക്കാരായ മന്ത്രിമാരാണ്. ഫിൻലാന്റിലെ പുതിയ തലമുറ നല്ല അധ്യാപകർ ആകുന്നതാണ് സ്വപ്നം കാണുന്നത് .

നോക്കിയയുടെ ജന്മദേശം
ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിൻലാന്റിനെ അറിയുന്നത് നോക്കിയയുടെ ജന്മ സ്ഥലമായിട്ടാണ്. ഏത്‌ ഫോൺ കണ്ടാലും 'മേഡ്‌ ഇൻ ഫിൻലാന്റ്‌ ' ആണോന്ന് ചോദിക്കുന്ന കാലമുണ്ടായിരുന്നു. പിന്നീട് മൈക്രോസോഫ്റ്റും, എച്ച്എംഡി ഗ്ലോബലും ഇവരെ ഏറ്റെടുത്തതൊക്കെ ചരിത്രം. ഇന്ന് ഐ.ടി രംഗത്തു വൻ കുതിച്ചുചാട്ടം നടത്തുന്ന ഫിൻലന്റ്, Candy Crush, Angry Birds പോലുള്ള പല ഗെയിമുകൾ നിർമ്മിച്ചതിലും പ്രസിദ്ധമാണ്. മിക്കയിടത്തും ഫ്രീയായി വൈഫൈ ഉണ്ടിവിടെ. ഇന്റർനെറ്റ് പ്ലാനുകളും വളരെ ചെലവ് ചുരുങ്ങിയതാണ്. 

യാത്ര
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഫിൻലന്‍ഡില്‍ നിന്നും ഡൽഹി, ഗോവ എന്നിവിടങ്ങളിലേക്കും തിരിച്ചും ഡയറക്റ്റ് ഫ്ലൈറ്റും ഗൾഫ് അല്ലെങ്കിൽ റഷ്യ വഴി ഇൻഡയറക്റ്റ് ഫ്ലൈറ്റുകളും ലഭ്യമാണ്. 10 മണിക്കൂറാണ് പൊതുവെ ഇന്ത്യയില്‍ നിന്നും ഫിന്‍ലന്‍ഡിലോട്ടുള്ള സഞ്ചാരസമയം.

Travel Story Of Vineeth Sreenivan though Finland
 

Follow Us:
Download App:
  • android
  • ios