സീറ്റ് ബെല്‍റ്റ് ധരിച്ചില്ല ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ വീഡിയോ

വാഹനത്തില്‍ കയറിയാല്‍ സീറ്റ്ബെൽറ്റ് ധരിക്കാന്‍ പലര്‍ക്കും മടിയാണ്. അഥവാ ധരിച്ചാല്‍ തന്നെ അത് പൊലീസിനെ പേടിച്ചാവും. സീറ്റ് ബെൽറ്റ് ധരിച്ചാ അപകടങ്ങളില്‍ നിന്നും 60 ശതമാനം സുരക്ഷിതരാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വാദങ്ങളെ ശരിവയ്ക്കുന്നതാണ് തായ്ലന്‍ഡിലെ ഒരു ഹൈവേയില്‍ നടന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍.

നിയന്ത്രണം വിട്ട ട്രക്കിൽനിന്നു ഡ്രൈവർ തെറിച്ച് മറ്റൊരു വാഹനത്തിന്‍റെ മുന്നിലേക്കു വീഴുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പോള്‍ നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിച്ചാണ് ഡ്രൈവർ തെറിച്ചു വീണതെന്നാണ് കരുതുന്നത്. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകള്‍. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്ന് ചുരുക്കം.