നിരവധി ടയറുകളുള്ള ട്രക്കിന്റെ ഒരു ടയര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഊരിത്തെറിച്ചുപോയാല്‍ എന്ത് സംഭവിക്കും?. തായ്‍ലന്റില്‍ നടന്ന ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നവംബര്‍ 10നാണ് സംഭവം നടന്നത്. ട്രക്കിന് പിന്നാലെ വന്ന ഒരു ബൈക്ക് യാത്രക്കാരനും ഒരു കാറും അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു. ട്രക്കിന് തൊട്ട് പിന്നാലെ വന്ന കാറിലെ ഡാഷ് ക്യാമില്‍ പതിഞ്ഞ ആ ദ്യശ്യങ്ങള്‍ കാണാം...