ഇടുങ്ങിയ പാലും കൊടും വളവും കുത്തനെ കയറ്റവും. ഇരുവശവും വലിയ കുഴി. അങ്ങനൊരു പാതയിലൂടെ അനായാസേനെ കടന്നു പോകുകയാണ് ഒരു ട്രെയിലര്‍. അതും കൂറ്റന്‍മരങ്ങളുടെ ലോഡുമായി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. നിരവധി ഷെയറുകളും കമന്‍റുകളും ഇതുവരെ ഈ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു.