അപാഷെ RR310 വില കുത്തനെ കൂട്ടി

ടിവിഎസിന്‍റ ഫ്ലാഗ് ഷിപ്പ് മോഡല്‍ അപാഷെ RR310 ന്റെ വില കുത്തനെ കൂട്ടി. 2.05 ലക്ഷം രൂപയില്‍ നിന്നും 2.23 ലക്ഷം രൂപയാക്കി ഉയര്‍ത്തി. 8,000 രൂപയാണ് ടിവിഎസ് കൂട്ടിയത്. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.

313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കും. ബ്ലാക്, റെഡ് നിറങ്ങളിലാണ് വാഹനം എത്തുന്നത്.