Asianet News MalayalamAsianet News Malayalam

അപ്പാഷേ ആര്‍ടിആര്‍ 200-4വിയുടെ പുതിയ പതിപ്പുമായി ടിവിഎസ്

Tvs apache rtr 200 4v abs launched
Author
First Published Jan 22, 2018, 10:29 AM IST

അപ്പാഷേ ആര്‍ടിആര്‍ 200-4വിയുടെ പുതിയ എബിഎസ് പതിപ്പുമായി ടിവിഎസ്. ഡ്യുവല്‍ ചാനല്‍ എബിഎസുമായി അവതരിച്ച ആര്‍ടിആര്‍ 200 4 വിയിന്റെ  മുംബൈ എക്‌സ്‌ഷോറൂം വില 1,08,899 രൂപയാണ്.

കാര്‍ബുറേറ്റഡ് വേരിയന്റില്‍ മാത്രമാണ് എബിഎസ് ലഭ്യമാക്കിയിരിക്കുന്നത്. ഫ്യുവല്‍ ഇന്‍ഞ്ചെക്റ്റഡ് വേരിയന്റില്‍ ഇത് ലഭ്യമല്ല. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്ബ്, ഡിആര്‍എല്ലുകള്‍ എന്നിവയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 198സിസി സിങ്കിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് കാര്‍ബുറേറ്റഡ് അപ്പാച്ചെ ആര്‍ടിആര്‍ 200 4 വിക്ക് കരുത്ത് പകരുന്നത് . 20.3 പിഎസ് കരുത്തും 18.1 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിൻ ഉത്പാദിപ്പിക്കും.

മുന്നില്‍ ടെലസ്കോപ്കിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. മുന്നില്‍ 270mm പെറ്റല്‍ ഡിസ്കും പിന്നില്‍ 240mm പെറ്റല്‍ ഡിസ്കുമാണ് ബ്രേക്കിങ്ങ്. മുംബൈ ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് 5,000 രൂപ അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യാം.

 

Follow Us:
Download App:
  • android
  • ios