ഇരുവശത്തേക്കും ഓടിക്കാവുന്ന ഒരു കാറിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇപ്പോഴിതാ അത്തരമൊരു കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇൻഡോനേഷ്യയിലെ ഒരു മെക്കാനിക്കാണ് ഇത്തരമൊരു കാര്‍ വികസിപ്പിച്ചിരിക്കുന്നത്.
ടൊയോട്ടോ ലിമോസിന്റെ രണ്ട് ഓറഞ്ച് ബ്രാൻഡുകള്‍ കൂട്ടിച്ചേർത്താണ് റോണി ഗുണവാന്‍ എന്ന മെക്കാനിക്ക് ഈ കാറുണ്ടാക്കിയത്. റോണി 71കാരനാണെന്നതാണ് മറ്റൊരു കൗതുകം. സഹപ്രവർത്തകരുടെ സഹായത്തോടെയായിരുന്നു ഇത്. രണ്ട് വശങ്ങളിലേക്കും നിയന്ത്രിക്കാൻ കഴിയുന്ന കാറിന് രണ്ട് എഞ്ചിനുകളും രണ്ട് സ്റ്റിയറിംഗ് വീലുകളും ഉണ്ട്. ജാവ പ്രവിശ്യയിലെ ബന്ദൂഗിലാണ് റോണി തന്റെ കാറിനെ അവതരിപ്പിച്ചത്.
