അപകടങ്ങള്‍ ഏത് നിമിഷം എവിടെ വച്ചാണ് സംഭവിക്കുക എന്ന് പറയുക വയ്യ. അപ്രതീക്ഷിതമായിട്ടായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്. സമാന്തര ദിശകളില്‍ നിന്നും പാഞ്ഞെത്തിയ രണ്ട് എസ്‍യുവി വാഹനങ്ങല്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വാഹനങ്ങള്‍ തമ്മില്‍ ഇടിക്കുന്നതല്ല വീഡിയോയെ ഞെട്ടിപ്പിക്കുന്നതാക്കുന്നത്. ഇടിക്കുന്ന വാഹനങ്ങളില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുന്ന രണ്ട് കുട്ടികളുടെ ദൃശ്യങ്ങളാണ് ആളുകളെ ഞെട്ടിപ്പിക്കുന്നത്.
ചൈനയിലാണ് സംഭവം. വാഹനങ്ങള്‍ തമ്മില്‍ മുട്ടിയപ്പോള്‍ ഒന്നിന്‍റെ പിന്‍വാതില്‍ തുറന്നുപോകുകയും കുട്ടികള്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ പിന്‍സീറ്റില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. ഇവര്‍ റോഡില്‍ വീണ ശേഷം എഴുന്നേറ്റ് നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. ഇവര്‍ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
