Asianet News MalayalamAsianet News Malayalam

ഇരുചക്രവാഹന കയറ്റുമതിയില്‍ മിന്നിത്തിളങ്ങി ഇന്ത്യന്‍ കമ്പനികള്‍

ഇരുചക്രവാഹന കയറ്റുമതിയില്‍ വന്‍ നേട്ടവുമായി  ഇന്ത്യന്‍ കമ്പനികള്‍.

Two wheeler exports from India rise
Author
Mumbai, First Published Feb 17, 2019, 9:14 PM IST

ഇരുചക്രവാഹന കയറ്റുമതിയില്‍ വന്‍ നേട്ടവുമായി  ഇന്ത്യന്‍ കമ്പനികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള പത്തുമാസ കാലയളവില്‍ ഇരുചക്രവാഹന  കയറ്റുമതി 19.49 ശതമാനം വര്‍ദ്ധിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്‌സ് [സിയാം ] പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഇക്കാലയളവില്‍ 27.60 ലക്ഷം ഇരു ചക്ര വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 23.09 ലക്ഷം യൂണിറ്റായിരുന്നു. ഒന്നാംസ്ഥാനത്ത് ബജാജ് ആണ്. 14 .50 ലക്ഷം വാഹനങ്ങള്‍ കയറ്റി അയച്ച ബജാജ്  24 .87 ശതമാനം വളര്‍ച്ചയാണ് നേടിയത്. അഞ്ചു ലക്ഷത്തിലധികം വാഹനങ്ങള്‍ കയറ്റി അയച്ച ടി വി എസ് ആണ് രണ്ടാം സ്ഥാനത്ത്.

മൊത്തം കയറ്റുമതിയില്‍ 24.12 ലക്ഷവും മോട്ടോര്‍ ബൈക്കുകളായിരുന്നു. 18 .61 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്. 332,197 സ്‌കൂട്ടറുകളും 14,938 മോപ്പഡുകളും ഈ പത്തു മാസത്തിനിടയില്‍ കയറ്റി അയച്ചു. ആഫ്രിക്കയിലേക്കും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുമായിരുന്നു കയറ്റുമതി പ്രധാനമായും നടന്നതെന്നാണ് കണക്കുകള്‍.
 

Follow Us:
Download App:
  • android
  • ios