യുഎഇ ലൈസന്‍സ് ഉള്ളവര്‍ക്ക് 50 രാജ്യങ്ങളില്‍ വണ്ടിയോടിക്കാം

First Published 8, Apr 2018, 6:40 PM IST
UAE driving license now accepted in 50 countries
Highlights
  • യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അമ്പതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അമ്പതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഏഷ്യന്‍ രാജ്യങ്ങളായ ചൈന, സിംഗപ്പൂര്‍ എന്നിവയും പട്ടികയിലുണ്ട്. കാനഡ, ഫിന്‍ലന്‍ഡ്‌, റൊമാനിയ, ഡെന്മാര്‍ക്ക്‌, സെര്‍ബിയ എന്നീ രാജ്യങ്ങളിലും വാഹനം ഓടിക്കാന്‍ യുഎഇ ലൈസന്‍സ് മതി. എന്നാല്‍ നേരത്തെ അംഗീകരിച്ച പോര്‍ച്ചുഗല്‍ ഇത്തവണത്തെ പട്ടികയിലില്ല.

അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് പുറമേ സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്‌, അയര്‍ലാന്‍ഡ്, തുര്‍ക്കി, നോര്‍വേ, ലക്സംബര്‍ഗ്, ഗ്രീസ്, സ്പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സില്‍ വണ്ടിഓടിക്കാം.

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂട്ടി, സൊമാലിയ, സുഡാന്‍, മൗറിത്താനിയ, മൊറോക്കോ, തുനീഷ്യ എന്നിവിടങ്ങളും സിറിയ, ലബനോന്‍, യമന്‍, ഇറാഖ്, പലസ്തീന്‍ എന്നിവിടങ്ങളിലും യുഎഇ ലൈസന്‍സുകാര്‍ക്ക് വണ്ടിയോടിക്കാം.

 

 

loader