ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം യൂബര്‍ നിര്‍ത്തി കാരണം
ഡ്രൈവർ ഇല്ലാത്ത കാറുകൾ ഉപയോഗിച്ചു പരീക്ഷണ ഓട്ടങ്ങള് നിര്ത്തി വയക്കാന് ഓണ്ലൈന് ടാക്സി സേവനദാതാക്കളായ യൂബര് തീരുമാനിച്ചതായി റിപ്പോര്ട്ട്. അമേരിക്കയിലെ ടെംപ് നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ യുബർ ഓടിച്ച കാർ ഇടിച്ചു ഒരു സ്ത്രീ മരിച്ചതിനെ തുടർന്നാണ് തീരുമാനം. പരീക്ഷണ ഓട്ടങ്ങള് താത്കാലികമായി നിര്ത്താനാണ് തീരുമാനം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ടെംപ് നഗരത്തില് ഡ്രൈവറില്ലാ കാര് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഡ്രൈവറില്ലാത്ത കാർ സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരുന്ന പിറ്റസ്ബർഗ്, സാൻഫ്രാൻസിസ്കോ, ടൊറന്റോ എന്നീ നഗരങ്ങളിലെയും പരീക്ഷണ ഓട്ടം യൂബര് നിര്ത്തി വച്ചു.
