ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബർ ഓട്ടോറിക്ഷ സർവീസ് ഇന്ത്യയിൽ പുനരാരംഭിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് നിര്‍ത്തിയ സര്‍വ്വീസ് ബെംഗളൂരു പുനെ എന്നിവിടങ്ങളിലാണ് ആരംഭിക്കുന്നത്.
സാധാരണക്കാർ ടാക്സിക്കാറികളെക്കാൾ ഓട്ടോയ്ക്ക് മുൻഗണന നൽകുന്നതിനാലാണ് വീണ്ടും സര്‍വ്വീസ് ആരംഭിക്കുന്നതിനു പിന്നില്‍. ജനുവരി അവസാനത്തോടെയായിരിക്കും ഇവിടെ സർവീസ് പുനരാരംഭിക്കുക.
ആപ്പ് ഉപയോഗിച്ച് ഓട്ടോ ബുക്ക് ചെയ്യാമെന്നും ഡെബിറ്റ്, ക്രെഡിറ്റ്, ഇ വാലറ്റ് എന്നിവ ഉപയോഗിച്ചും പണം അടയ്ക്കാമെന്നും കമ്പനി വക്താവ് അറിയിച്ചു.
ഊബറിന്റെ മുഖ്യ എതിരാളിക'ഓല' നിലവിൽ ആപ്പ് ഉപയോഗിച്ചുള്ള ഓട്ടോ സർവീസ് ബെംഗളൂരുവിൽ നടത്തുന്നുണ്ട്. ബെംഗളൂരുവിൽ രണ്ടു വർഷം മുൻപ് വരെ ഊബർ ഓട്ടോറിക്ഷ സർവീസ് ഉണ്ടായിരുന്നു. ഭാവിയിൽ മറ്റു നഗരങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
