ഏകീകൃത റോഡ് നികുതി കേരളത്തെ വകവയ്‍ക്കാതെ കേന്ദ്രം അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്‍റെ കത്ത്
ഏകീകൃത റോഡു നികുതിയുടെ പേരില് കേന്ദ്ര സംസ്ഥാന സംര്ക്കാരുകള് തമ്മില് കൊമ്പു കോര്ക്കുന്നു. പുതിയ സംവിധാനത്തിലുള്ള വിയോജിപ്പ് കേരളം കേന്ദ്രത്തെ അറിയിച്ചെങ്കിലും ഇതു കണക്കിലെടുക്കാതെ കേന്ദ്രം മുന്നോട്ടു പോകുകയാണെന്നാണ് റിപ്പോര്ട്ടുകള്. ഇതു സംബന്ധിച്ച് അടിയന്തിര നടപടികള് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് കത്തയച്ചെന്നാണ് വിവരം.
നികുതി ഘടന നിശ്ചയിക്കുന്നത് സംസ്ഥാനങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഇക്കാര്യത്തില് കേരളം വിയോജിപ്പ് അറിയിച്ചിരുന്നു. ഏപ്രിലില് ഗുഹാവത്തിയില് നടന്ന ഗതാഗതമന്ത്രിമാരുടെ യോഗത്തിലായിരുന്നു ഇത്. എന്നാല് ഇതു വക വച്ചില്ലെന്നാണ് പുതിയ വാര്ത്തകള് നല്കുന്ന സൂചന. ഏകീകൃത റോഡു നികുതി നടപ്പിലാക്കിയാല് കേരളത്തിന് വര്ഷം തോറും 570 കോടി രൂപ നഷ്ടമാകുമെന്നാണ് കണക്ക്. ഇതാണ് എതിര്പ്പിനുള്ള പ്രധാനകാരണം. എന്നാല് പുതിയ സംവിധാനത്തിലൂടെ നികുതി വെട്ടിപ്പ് തടയാനാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം.
