ആ കാറില്‍ പ്രേതബാധയുണ്ടോ? - വൈറലായി ദൃശ്യങ്ങള്‍

First Published 28, Mar 2018, 10:52 AM IST
Unmanned Car Funny Adventure
Highlights
  • ആ കാറില്‍ പ്രേതബാധയുണ്ടോ?
  • ഒരു കാറിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഒരു ചര്‍ച്ചയ്ക്ക് ഇടയാക്കുന്നത്

കോഴിക്കോട്: ആ കാറില്‍ പ്രേതബാധയുണ്ടോ?, ഒരു കാറിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഒരു ചര്‍ച്ചയ്ക്ക് ഇടയാക്കുന്നത്. മുറ്റത്ത് കിടന്ന കാര്‍ തനിയെ ഉരുണ്ട് റോഡിലേയ്ക്ക് ഇറങ്ങി അവിടെ നിന്ന് വീട്ടിലേയ്ക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

തിരക്കുള്ള റോഡിലേയ്ക്കാണ് വാഹനം ഉരുണ്ട് എത്തുന്നതെങ്കിലും വലിയ അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. വാഹനം പാര്‍ക്ക് ചെയ്തിരുന്ന വീടിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഹാന്‍ഡ് ബ്രേക്ക് ഇട്ടില്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവിച്ചേക്കാം. ന്യൂട്രലില്‍ കിടക്കുന്ന വാഹനം ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതുകൊണ്ടാണ് പുറകോട്ട് ഉരുണ്ടത്. 

loader