
നിരത്തില്‍ ചീറിപായിക്കാന്‍ സ്‌കൂട്ടര്‍ പ്രേമികള്‍ കാത്തിരുന്ന വാഹനമാണ് പിയാജിയോ അവതരിപ്പിച്ച വെസ്പ 946 എംബേറിയോ അമര്‍മാനി. 125 സിസി എഞ്ചിനില്‍ കരുത്ത് 11.84 ബിഎച്ച്പി കരുത്താണ് അര്‍മാനിക്ക്. സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ വെസ്പയുടെ അര്‍മാനിക്കാകുമെന്നാണ് പ്രതീക്ഷ.

1946 മോഡല്‍ പ്യാജിയോ എംപി 6 ന്റൈ മോഡലിലാണ് അര്‍മാനി എത്തുന്നത്. മികച്ച ഗുണനിലവാരമുള്ള മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന വിലയേറിയ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം. ലെതര്‍ സീറ്റുകളും വിലകൂടിയ മാറ്റ് കളറുമെല്ലാം അര്‍മാനിയുടെ പ്രത്യേകതയാണ്.

12 ഇഞ്ച് അലോയ് ടൈപ്പ് വീലും, എല്‍ഇഡി പ്രൊജക്ട് ഹെഡ് ലാംപ്, ടെയ്ല്‍ ലാംപ്, ആന്റി ബ്രേക്കിംഗ് സിസ്റ്റം, ഇരട്ട ഡിസ്‌ക് ബ്രേക്ക് തുടങ്ങി നിരവധി പ്രത്യേകതകാളാണ് ഈ കരുത്തനുള്ളത്. ഒരു ബൈക്കിന്റെ ഇരട്ടിവേഗത്തില്‍ കുതിക്കാന്‍ വെസ്പയുടെ അര്‍മാനിക്കാകും. വില കൂടുതലാണെങ്കിലും നിരത്തില്‍ തരംഗമാകാന്‍ അര്‍മാനിക്കാകുമെന്നാണ് പിയാജിയോയുടെ പ്രതീക്ഷ.

