കോലി യൂബറിന്‍റെ വെറും അംബാസഡറല്ല; പിന്നെയോ?!

First Published 10, Mar 2018, 7:16 PM IST
Virat Kohli Become Uber Brand Ambassador
Highlights
  • യൂബറിന്‍റെ ആദ്യ ബ്രാന്‍ഡ് അംബാസഡര്‍ വിരാട് കോലി
  • ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യ യൂബര്‍ അംബാസഡര്‍

ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യൂബറിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് യൂബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്.

ഭാവിയില്‍ രാജ്യത്തെ ജനകോടികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് യൂബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് അമിത് ജയിന്‍ വ്യക്തമാക്കി. യൂബര്‍ ഇന്ത്യ നടപ്പാക്കുന്ന വിപണി- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കും. പദ്ധതിയെ കൂടുതല്‍ നവീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും യൂബര്‍ അധികൃതര്‍ അറിയിച്ചു.

loader