മൂന്നരക്കോടിയുടെ ആഡംബര കാര്‍ സ്വന്തമാക്കി കോലി

First Published 2, Apr 2018, 11:42 PM IST
Virat Kohlis car collection gets a Bentley Continental GT
Highlights
  • മൂന്നരക്കോടിയുടെ ആഡംബര കാര്‍ സ്വന്തമാക്കി കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ആഡംബര-സ്‌പോര്‍ട്‌സ്‌ കാറുകളോടുള്ള ഭ്രമം പ്രസിദ്ധമാണ്. മൂന്നരക്കോടിയുടെ ഒരു ആഡംബര കാര്‍ കൂടി കോലി സ്വന്തമാക്കിയതാണ് കഴിഞ്ഞ കുറച്ചുദിവസമായി ക്രിക്കറ്റ് ലോകത്തെയും വാഹന ലോകത്തെയും സജീവചര്‍ച്ചാ വിഷയം. ബെന്റ്‌ലിയുടെ കോണ്ടിനെന്റല്‍ ജിടിയാണ് കോലി സ്വന്തമാക്കിയത്.

ഔഡി ആര്‍8 വി10, ഔഡി എ8എല്‍ ഡബ്യു12 ക്വാഡ്രോ, ഔഡി ആര്‍8 എല്‍എംഎക്‌സ് ലിമിറ്റഡ് എഡിഷന്‍, ഔഡി എസ്6, ഔഡി ക്യൂ7, ടൊയോട്ട ഫോര്‍ച്യൂണര്‍, റെനോ ഡസ്റ്റര്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് കോലിയുടെ ഗാരേജ്. ടൂ ഡോര്‍ ഹൈ പെര്‍ഫോമെന്‍സ് സ്‌പോര്‍ട്‌സ് കാറിന്റെ തൂവെള്ള മോഡലാണ് കോലി സ്വന്തമാക്കിയത്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ നാല് വേരിയന്റുകളിലാണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി ഇന്ത്യയിലെത്തുന്നത്. 4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 500 ബിഎച്ച്പി പവറും 660 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 521 ബിഎച്ച്പി പവറും 680 എന്‍എം ടോര്‍ക്കുമേകുന്ന ഉയര്‍ന്ന വകഭേദവും ഇതിലുണ്ട്. 6.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 567 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ഏറ്റവും കൂടുതല്‍ കരുത്ത് നല്‍കുന്ന കോണ്ടിനെന്റല്‍ ജിടി 626 ബിഎച്ച്പി പവറും 820 എന്‍എം ടോര്‍ക്കുമേകും. മണിക്കൂറില്‍ 309 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.

പുതിയ കാറില്‍ കോലി സഞ്ചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോലിയുടെ സഹോദരന്‍ വികാസ് കോലിയുടെ പേരിലാണ് പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

loader