Asianet News MalayalamAsianet News Malayalam

ഫോക്‌സ് വാഗണ്‍ കാറുകള്‍ക്ക് വില കൂടും

2019 ജനുവരി മുതല്‍ ഫോക്‌സ് വാഗണ്‍ കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നു. ഉത്പാദന – വിതരണ ചിലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി കമ്പനി പറയുന്നത്.  വിവിധ മോഡലുകള്‍ക്ക് മൂന്നു ശതമാനം വരെ വില കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Volkswagen India Announces Price Hike
Author
Mumbai, First Published Dec 9, 2018, 10:00 PM IST

2019 ജനുവരി മുതല്‍ ഫോക്‌സ് വാഗണ്‍ കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നു. ഉത്പാദന – വിതരണ ചിലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി കമ്പനി പറയുന്നത്.  വിവിധ മോഡലുകള്‍ക്ക് മൂന്നു ശതമാനം വരെ വില കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അധിക ചിലവുകള്‍ ഉണ്ടാവുന്നതിനാല്‍ ഇനിയും ചെറിയൊരു ശതമാനമെങ്കിലും വിലവര്‍ദ്ധനവ് നടപ്പിലാക്കാതെ തരമില്ലെന്നും ഫോക്‌സ് വാഗണ്‍ കാര്‍സ് ഇന്ത്യാ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ്പ് വ്യക്തമാക്കി. നിലവില്‍ ഫോക്‌സ് വാഗണ് അഞ്ചു മോഡല്‍ കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഉള്ളത്. 

മാരുതിയും ടൊയോട്ടയും ഫോര്‍ഡും ഇസുസുവും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കുന്നുണ്ട്.  ടോയോട്ടോയുടെ എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില വര്‍ദ്ധിക്കും. ഫോര്‍ഡ് ഒരു ശതമാനം മുതല്‍ മൂന്നുശതമാനം വരെയാണ് വര്‍ധിപ്പിക്കുന്നത്. ബിഎംഡബ്ല്യുവും നാലുശതമാനം വിലവര്‍ധന പരിഗണിക്കുന്നുണ്ട്. 

മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കും വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഗസ്റ്റിലും നേരിയ തോതില്‍ കാറുകളുടെ വില കൂട്ടിയിരുന്നു.

Follow Us:
Download App:
  • android
  • ios