ജര്‍മ്മന്‍ വാഹ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഹാച്ച് ബാക്ക് പോളോയുടെ ഏറ്റവും പുതിയ മോഡല്‍ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍ അവതരിച്ചു. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എത്തുന്ന വാഹനത്തിന് 7.24 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

നിലവിലുള്ള 1.2 ലിറ്റര്‍ ത്രീസിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് വാഹനം എത്തുന്നത്. 74 bhp കരുത്തും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. കൂടാതെ 89 bhp കരുത്തും 230 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലും വാഹനം ലഭിക്കും.

195/55 R16 ക്രോസ്‌സെക്ഷന്‍ ടയറുകളില്‍ ഒരുങ്ങിയ 16 ഇഞ്ച് അലോയ് വീലുകള്‍, റെയ്ന്‍സെന്‍സിംഗ് വൈപറുകള്‍, ഓട്ടോഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, റിയര്‍ എസി വെന്റോടെയുള്ള സെന്റര്‍ ആംറെസ്റ്റ് എന്നിവ പ്രത്യേകതകളാണ്.

കൂടാതെ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ആന്റിപിഞ്ച് പവര്‍ വിന്‍ഡോ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ORVM കള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവയും വാഹനത്തിലുണ്ട്.