ഭീമന്‍ ടവറിനടിയില്‍പ്പെട്ട കാറിനും യാത്രികര്‍ക്കും സംഭവിച്ചത്

First Published 20, Mar 2018, 11:11 AM IST
Volkswagen vento accident video
Highlights
  • ഭീമന്‍ ടവറിനടിയില്‍പ്പെട്ട കാറിനും യാത്രികര്‍ക്കും സംഭവിച്ചത്
  • ചിത്രങ്ങളും വീഡിയോയും വൈറല്‍

കൂറ്റന്‍ ഇരുമ്പ് തൂണ്‍ വീണിട്ടും യാത്രക്കാര്‍ക്ക് ഒരു പോറലു പോലും സംഭവിക്കാതെ രക്ഷിച്ചെടുത്ത് ഒരു കാര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ചിത്രമാണിത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് അപകടം.

ജര്‍മ്മന്‍വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍‌വാഗൻറെ വെന്‍റോയാണ് അപകടത്തില്‍പ്പെട്ടത്. നിർമാണത്തിലിരിക്കുന്ന ഭീമന്‍ ഇരുമ്പു തൂണ്‍ കാറിനു മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ കാറിന്‍റെ നിര്‍മ്മാണത്തികാവ യാത്രികരെ രക്ഷിക്കുകയായിരുന്നു. വിൻഡ് ഷീൽഡിന്റെ മുകളിൽ പതിച്ച തൂണിന്റെ ആഘാതം യാത്രക്കാരിലേയ്ക്ക് എത്തിക്കാതെ കാർ സംരക്ഷിക്കുകയായിരുന്നു. വാഹനത്തിന് കേടു പാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ സുരക്ഷിതരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

രണ്ടു ട്രക്കുകള്‍ക്കിടയില്‍പ്പെട്ടിട്ടും വെന്‍റോയില്‍ നിന്നും യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പട്ട സംഭവം അടുത്തിടെ വാര്‍ത്തായായിരുന്നു. മലപ്പുറത്തിന് അടുത്തായിരുന്നു ഈ അപകടം.

 

 

loader