വിശാഖപട്ടണം: എഞ്ചിനുമായുള്ള ബന്ധം വേര്‍പെട്ടതോടെ കോച്ചുകളില്ലാതെ ട്രെയിന്‍ ഓടിയത് 10 കിലോമീറ്റര്‍. ഭുവനേശ്വറില്‍ നിന്നും സെക്കന്തരാബാദിലേക്ക് വരികയായിരുന്ന വിശാഖ എക്സ്പ്രസിന്‍റെ  കോച്ചുകളാണ് എഞ്ചിനില്‍ നിന്നും വേര്‍പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

നര്‍സി പട്ടണത്തിനും തുനി റെയില്‍വേ സ്റ്റേഷനും ഇടയില്‍ വച്ചായിരുന്നു സംഭവം. എഞ്ചിനില്‍ നിന്ന് വേര്‍പെട്ട കോച്ചുകള്‍ ട്രാക്കില്‍ തന്നെ നിന്നു. ഇതോടെ യാത്രക്കാര്‍ റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടെക്നീഷ്യന്‍മാരെത്തി കോച്ചുകള്‍ വീണ്ടും എഞ്ചിനുമായി ബന്ധിപ്പിച്ച് യാത്ര തുടര്‍ന്നു.