കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ സുഹൃത്തുമായി വഴക്കിട്ട യുവതി കാറിനുള്ളിൽ നിന്നും പുറത്തേക്ക് ചാടി. തായ്‍വാനിലെ ഒരു ഹൈവേയിലാണ് സംഭവം. കാർ 60 കിലോമീറ്റർ വേഗത്തിലോടുന്നതിനിടയിലാണ് യുവതി പുറത്തേക്ക് ചാടിയത്.
മറ്റൊരു കാറിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ചെറിയ പരിക്കുകളോടെ പെണ്‍കുട്ടി രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലേക്കാണ് യുവതി വീണിരുന്നെങ്കിൽ അപകടമുണ്ടായേനെയെന്നും ഇരുവരെയും താക്കീത് നൽകി വിട്ടയച്ചെന്നും ലോക്കൽ പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
