വഞ്ചിച്ച കാമുകന്‍റെ ആഡംബര കാറിന് യുവതി തീയിട്ടു

പ്രണയിച്ച് വഞ്ചിച്ച കാമുകന്‍റെ കോടികള്‍ വിലയുള്ള ആഡംബര കാർ കത്തിച്ച് പ്രതികാരം ചെയ്യുന്ന കാമുകിയുടെ വീഡിയോ വൈറലാകുന്നു. ഡയലി മെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലാണ് വൈറലാകുന്നത്.

കല്ലുകൊണ്ട് കാറിന്‍റെ ചില്ലുപൊട്ടിക്കാൻ ശ്രമിക്കുന്ന കാമുകിയെയാണ് വിഡിയോയിൽ ആദ്യം കാണുന്നത്. എന്നാൽ കാർ ബുള്ളറ്റ്പ്രൂഫായതിനാൽ ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് അരിശം കയറിയ യുവതി കാറിനു തീയിട്ടത്.

ആരോ വിവരമറിയിച്ചത് അനുസരിച്ച് ഫയര്‍ഫോഴ്‍സ് എത്തിയെങ്കിലും കാര്‍ അപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു. എന്നാല്‍ ഈ യുവതി ആരെന്നോ സംഭവം നടന്നത് എവിടെയെന്നോ ഇതുവരെ വ്യക്തമല്ല.