നദിയിലേക്കു ഒഴുകിപ്പോയ കാറിനുള്ളിൽ യുവതി കുടുങ്ങി രക്ഷപ്പെടുത്തിയത് സാഹസികമായി
കനത്ത വെള്ളപ്പൊക്കത്തില്‍ നദയിലെ കുത്തൊഴുക്കില്‍പ്പെട്ട കാറില്‍ നിന്നും യുവതിയെ രക്ഷിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. കനത്ത വെള്ളപ്പൊക്കത്തിൽ നദിയിലേക്കു ഒഴുകിപ്പോയ കാറിനുള്ളിൽ കുടുങ്ങിയ യുവതിയെയാണ് രക്ഷാപ്രവര്‍ത്തകര്‍ സാഹസികമായി രക്ഷപ്പടുത്തിയത്.
ചൈനയിലെ ചോംക്വിംഗ് സിറ്റിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ യുവതി ജീവന് നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു.
സംഭവമറിഞ്ഞ് എത്തിയ രക്ഷാപ്രവർത്തകർ കയർ കെട്ടി കാറിനു സമീപത്തേക്ക് എത്തി ഇവരെ പുറത്തെത്തിക്കുകയായിരുന്നു. എങ്ങനെയാണ് ഇവർ നദിയിൽ എത്തിയതെന്ന് വ്യക്തമല്ല. ഈ യുവതിക്കു മറ്റ് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേടിച്ചരണ്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
