മൊബൈലിൽ സംസാരിച്ച് റോ‍ഡു മുറിച്ചു കടന്ന യുവതിക്ക് സംഭവിച്ചത് ഞെട്ടിക്കുന്ന വിഡിയോ

ഡ്രൈവര്‍മാരും കാൽനടയാത്രക്കാരുമൊക്കെ മൊബൈൽ ഉപയോഗിക്കുന്നതു മൂലമുള്ള അപകടങ്ങള്‍ അടുത്തകാലത്ത് വര്‍ദ്ധിച്ചു വരികയാണ്. ഇത്തരമൊരു സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് റോഡു മുറിച്ചു കടക്കുന്ന ഒരു യുവതി മരണത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെടുന്നതാണ് വീഡിയോ.

വേഗത്തിൽ വരുന്ന കാറിനെ ശ്രദ്ധിക്കാതെ മൊബൈലിൽ സംസാരിച്ച് കൊണ്ട് യുവതി റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയില്‍. ചീറിപ്പാഞ്ഞു വരുന്ന വാഹനം യുവതിയെ ഇടിച്ചു തെറിപ്പിക്കുമെന്നു കരുതിയെങ്കിലും തലനാരിഴയ്ക്ക് അവര്‍ രക്ഷപ്പെടുകയായിരുന്നു. പാഞ്ഞെത്തിയ കാര്‍ യുവതിയുടെ കാലില്‍ തട്ടുന്നതും അവരുടെ ചെരിപ്പ് തെറിച്ചു പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.