കാര്‍ പാര്‍ക്ക് ചെയ്ത് യുവതി വീട്ടിനകത്ത് കയറിയ യുവതി തിരികെ വന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കാറ് സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷം വീട്ടിനകത്ത് നിന്ന് മറന്ന് വച്ച എന്തെങ്കിലും എടുക്കാന്‍ പോയിട്ടുള്ളവര്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ കാറ് പാര്‍ക്ക് ചെയ്തെന്ന് കരുതി വീട്ടിനകത്തേയ് പോയ വീട്ടമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ഭര്‍ത്താവിന്റെ കയ്യില്‍ മകളെ നല്‍കിയാണ് യുവതി വീട്ടിലേയ്ക്ക് പോയത്. 

ഭര്‍ത്താവിനെയും കുഞ്ഞിനെയും കാറിലിരുത്തി പാര്‍ക്ക് ചെയ്യാന്‍ മറന്ന കാര്‍ തനിയെ ഒരുണ്ട് സ്വിമ്മിങ് പൂളില്‍ എത്തി. ഫ്ലോറിഡയിലെ ഓക്ലൂസയിലാണ് സംഭവം. കുംടുംബവുമായി കാറില്‍ കയറിയപ്പോഴാണ് വീട്ടമ്മ പണം എടുക്കാന്‍ മറന്ന് പോയ കാര്യം ഓര്‍ക്കുന്നത്. വാഹനം നിര്‍ത്തി പണമെടുക്കാന്‍ പോയ വീട്ടമ്മ തിരികെ വരുമ്പോള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് കാറ് കാണാനില്ല. ഭര്‍ത്താവിനെയും മകളെയും തിരച്ചില്‍ ആരംഭിച്ച വീട്ടമ്മ മകളുടെ നിലവിളി കേട്ടാണ് പൂളില്‍ നോക്കുന്നത്. 

പൂളില്‍ കിടക്കുന്ന കാറില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയും മകളെയും അവര്‍രക്ഷപെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാര്‍ക്ക് മോഡില്‍ കാറ്‍ ഇട്ട് എന്ന് കരുതി പോയ വീട്ടമ്മയ്ക്കാണ് പണി കിട്ടിയത്. കാറിന് കാര്യമായ തകരാറുകള്‍ ഉണ്ടെന്നാണ് സൂചന. ഓക്ലൂസ പൊലീസ് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയത്. ആര്‍ക്കും പരിക്കില്ലാത്തതിനാല്‍ ചിരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.