നിയമം കാറ്റില്‍പ്പറത്തി ലോറി നെഞ്ചുവിരിച്ചൊരു ബുള്ളറ്റ് വീഡിയോ വൈറല്‍

നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി തെറ്റായ ദിശയിലൂടെ സിംഗിള്‍ ട്രാക്കിലേക്ക് ഓടിക്കയറിയ ഒരു കൂറ്റന്‍ ചരക്കു ലോറിക്കു മുന്നില്‍ നിന്നും ബുള്ളറ്റ് യാത്രികര്‍ തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു.

തമിഴ്‍നാട്ടിലെ ഒരു ദേശീയപാതയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തു കയറുന്ന റോയല്‍ എന്‍ഫീല്‍ഡ് റൈഡറുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങല്‍ പതിഞ്ഞത്.

സിംഗിള്‍ ട്രാക്കിലൂടെ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നു റൈഡര്‍. തുടര്‍ന്ന് ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രാക്ക് തെറ്റിച്ച് ഒരു ലോറി പാഞ്ഞെത്തിയത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ക്ക് ഒടുവില്‍ തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികര്‍ മരണത്തില്‍ നിന്നും രക്ഷപ്പെടത്.

യൂടൂബിലിട്ട വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്രക്ക് ഡ്രൈവറുടെ കടുത്ത നിയമലംഘനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിക്കുന്നത്.