മോഹവിലയിലും പുതിയ നിറങ്ങളിലും യമഹ ഫസീനോ

പുതിയ നിറങ്ങളില്‍ യമഹ ഫസീനോ അവതരിപ്പിച്ചു. ഗ്ലാമറസ് ഗോള്‍ഡ്, ഡാപ്പര്‍ ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് വാഹനം എത്തുന്നത്. ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയ ഫസീനോയ്ക്ക് 54,593 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില.

മുന്നിലെ ബ്ലാക് പാനലുകളിലും വെന്റുകളിലുമാണ് പ്രധാന മാറ്റങ്ങള്‍. നിലവിലുള്ള 113 സിസി എയര്‍ കൂള്‍ഡ് ‘ബ്ലൂ കോര്‍’ എഞ്ചിന്‍ തന്നെയാണ് ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 7 bhp കരുത്തും 8.1 Nm ടോര്‍ഖും സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.