ഇന്ത്യന്‍ വിപണിയില്‍ വിറ്റ 24,000 ഓളം ബൈക്കുകള്‍ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ ഇന്ത്യ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. എഫ് സീ 25, ഫേസർ 25 ബൈക്കുകളാണ് തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്.
ഹെഡ് കവർ ബോൾട്ട് അയയാനുള്ള സാധ്യത പരിഗണിച്ചാണു നടപടി. 2017 ജനുവരി മുതൽ നിർമിച്ച ബൈക്കുകളാണ് പരിശോധിക്കുന്നത്. 23,897 ബൈക്കുകളാണ് ഇങ്ങനെ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്.
21,640 എഫ് സീ 25 ബൈക്കുകളും 2,257 ഫേസർ 25 ബൈക്കുകളുമാണ് പരിശോധിക്കുന്നത്. ഈ ബൈക്കുകളുടെ തകരാർ അംഗീകൃത ഡീലർഷിപ്പുകൾ വഴി സൗജന്യമായി പരിഹരിച്ചു നൽകുമെന്നാണു യമഹയുടെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള ബൈക്കുകളുടെ ഉടമസ്ഥരെ നേരിട്ടു വിവരം അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
