യമഹയില്‍ നിന്നും നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? കടിലന്‍ പവര്‍ തന്നെയെന്നായിരിക്കും ഭൂരിഭാഗം വാഹനപ്രേമികളുടെയും മറുപടി. ഒപ്പം മാസ് ലുക്കും ചിലരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാകും. എന്തായാലും നിങ്ങള്‍ക്കെല്ലാം ഒരു സന്തോഷ വാര്‍ത്തയുണ്ട്. നിങ്ങളെ മോഹിപ്പിക്കുന്ന ഒരു സ്‍കൂട്ടറുമായി നിരത്തിലേക്കെത്തുകയാണ് യമഹ. ഇവന്‍റെ പേര് നോസ ഗ്രാന്‍ഡെ എന്നാണ്. മൂന്ന് വര്‍ഷം മുമ്പ് 2014ല്‍ വിയറ്റ്നാമില്‍ അവതരിപ്പിച്ച മോഡലുനെ ഇന്ത്യയില്‍ പുനരവതരിപ്പിക്കാനാണ് യമഹ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

125 സിസി കരുത്തുള്ളതാണ് എഞ്ചിന്‍. ഈ എഞ്ചിന്‍ 8.2 ബിഎച്ചപി കരുത്തും 9.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 99 കിലോയാണ് കെര്‍ബ് ഭാരം. സീറ്റിനടയില്‍ 27 ലീറ്റര്‍ സ്റ്റോറേജ് സ്‍പെയിലുള്ള നോസ ഇന്ത്യയിലെത്തുമ്പോള്‍ വിയറ്റ്നാം മോഡലിലെ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റവും ഒപ്പമുണ്ടാകുമെന്നാണ് സൂചനകള്‍. 1.20 ലക്ഷം എന്ന വിയറ്റ്നാം വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടായേക്കാം.