കാസര്‍കോട് സ്വദേശി. ബാന്‍ എന്‍ഡോസള്‍ഫാന്‍, സേവ് മൂന്നാര്‍ , സേവ് നെല്ലിയാമ്പതി, സേവ് വെറ്റ്‍ലാന്‍ഡറ്സ്, ആര്‍ടിഐ തുടങ്ങി അടുത്തകാലത്ത് നടന്ന നിരവധി പരിസ്ഥിതി സമരങ്ങളുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. നിയമ ബോധവല്‍ക്കരണ ക്ലാസുകളിലും അഴിമതിക്കെതിരായ പോരാട്ടങ്ങളിലും സജീവം. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നു. ഗ്ലോബല്‍ ഗ്രീന്‍ ഗ്രാന്‍റ്‍സ് അന്താരാഷ്ട്ര പുരസ്കാരം, റിയാദ് ഇന്ത്യന്‍ ഫ്രന്‍ഡ് ഷിപ്പ് അസോസിയേഷന്‍ പരിസ്ഥിതി പുരസാകരം, ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ്ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇതിനിടെ തേടിയെത്തി. ഇപ്പോള്‍ കേരള ഹൈക്കോടതിയിലും ദേശീയ ഹരിത ട്രിബൂണലിന്‍റെ ദക്ഷിണേന്ത്യന്‍ സോണിലും അഭിഭാഷകന്‍.