ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആറ് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ എട്ട് മത്സരാര്‍ഥികള്‍ മാത്രമാണ് നിലവില്‍ ഹൗസിലുള്ളത്. ബാക്കിയുള്ള എല്ലാവരും എലിമിനേഷനിലൂടെയല്ല പുറത്താക്കപ്പെട്ടത്. കണ്ണിന്റെ ഇന്‍ഫെക്ഷന്‍ പടര്‍ന്നതാണ് മത്സരാര്‍ഥികളുടെ അംഗസംഖ്യ ഇത്തരത്തിലാവാനുള്ള ഒരു പ്രധാന കാരണം. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായും മുന്‍കരുതല്‍ എന്ന നിലയിലും ഹൗസില്‍നിന്ന് മാറ്റിനിര്‍ത്തിയവരില്‍ ചിലര്‍ തിരിച്ചെത്തുമെന്നും കഴിഞ്ഞദിവസം മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു. അതെന്തായാലും ബിഗ് ബോസ് സീസണ്‍ രണ്ട് ഈയാഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റ് തയ്യാറായി. എട്ട് പേരില്‍ ആറ് പേരും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.

നോമിനേഷന്‍ ഇങ്ങനെ..

ആര്‍ ജെ സൂരജ്- രജിത് കുമാര്‍, ജസ്ല മാടശ്ശേരി

ജസ്ല മാടശ്ശേരി- രജിത് കുമാര്‍, മഞ്ജു പത്രോസ്

രജിത് കുമാര്‍- ഫുക്രു, മഞ്ജു പത്രോസ്

മഞ്ജു പത്രോസ്- രജിത് കുമാര്‍, വീണ നായര്‍

ആര്യ- ജസ്ല മാടശ്ശേരി, രജിത് കുമാര്‍

ഫുക്രു- രജിത് കുമാര്‍, വീണ നായര്‍

പാഷാണം ഷാജി- രജിത് കുമാര്‍, വീണ നായര്‍

നോമിനേഷനുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ് വന്നു. ഇതുപ്രകാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച ആറുപേര്‍ ഇവരാണ്.. രജിത് കുമാര്‍, വീണ നായര്‍, ജസ്ല മാടശ്ശേരി, മഞ്ജു പത്രോസ്, ഫുക്രു, ആര്യ എന്നിവര്‍. ഇതില്‍ ആര്യയോട് കൈവശമുള്ള 'നോമിനേഷന്‍ ഫ്രീ കാര്‍ഡ്' ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ബിഗ് ബോസ് ചോദിച്ചു. ഇല്ലെന്ന് ആര്യ മറുപടിയും പറഞ്ഞു. രജിത് കുമാറിന്റെ പേര് മറ്റെല്ലാ മത്സരാര്‍ഥികളും പറഞ്ഞു എന്നതാണ് ഇത്തവണത്തെ നോമിനേഷന്റെ പ്രത്യേകത. കൂടാതെ ഫുക്രു ആദ്യമായി എലിമിനേഷനില്‍ ഇടംപിടിക്കുന്നതും ഇത്തവണയാണ്.