മലയാള ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജു പത്രോസിനെയാണ് ബി​ഗ് ബോസ് ഹൗസിലേക്ക് മോഹൻലാൽ സ്വാഗതം ചെയ്തത്.   

മലയാളി ടെലിവിഷൻ പ്രേ​ക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് സീസൺ ടൂവിന് ഏഷ്യാനെറ്റിൽ തുടക്കമായി. ‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് മോഹൻലാൽ അവതാരകനാകുന്ന ബി​ഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ഒരുങ്ങിയ ബി​ഗ് ബോസ് ഹൗസിലെ താരങ്ങളെ പരിചയപ്പെടുത്തുകയാണ് മോഹൻലാൽ. ഇതിനിടെ തനിക്ക് മീൻ കറി വച്ച് തരാമെന്ന് വാക്ക് പറഞ്ഞ മത്സരാർത്ഥി ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാള ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജു പത്രോസിനെയാണ് ബി​ഗ് ബോസ് ഹൗസിലേക്ക് മോഹൻലാൽ സ്വാഗതം ചെയ്തത്. നെയ്മീൻ കറി വച്ചുതരാമെന്ന് പറഞ്ഞിട്ട് എവിടെ എന്നായിരുന്നു മ‍ഞ്ജുവിനോട് ലാൽ ചോദിച്ചത്. നെയ്മീനും ഉണക്കമീനുമൊക്കെ താൻ കറിവച്ച് തരാമെന്നായിരുന്നു ലാലിന് മഞ്ജു നൽകിയ മറുപടി. പ്രേക്ഷകരെ ചിരിപ്പിച്ച ഇരുവരുടെയും സംഭാഷണത്തിന് സ​ദസ്സിൽനിന്ന് വൻ കയ്യടികളായിരുന്നു ഉയർന്നത്.

മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ മ‍ഞ്ജു മോഹൻലാലിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. ജിബു ജോക്കബ് സംവിധാനം ചെയ്ത 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ‌' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.