ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ  അലസാൻഡ്ര. 

മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ നിരവധി പുതുമകളുമായെത്തി 'ബിഗ് ബോസ്' രണ്ടാം സീസണിലേക്ക് കടക്കുകയാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന 'ബിഗ് ബോസ്' ഹൗസിലേക്ക് ഇത്തവണ എത്തുന്ന 17 പേര്‍ ആരൊക്കെയാണെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. 'ബിഗ് ബോസ്' ഹൗസിലേക്കെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ അലസാന്‍ഡ്രയാണ്.

കൂരാച്ചുണ്ട് എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് വിശാലമായ ആകാശത്തേക്ക് തന്റെ ലക്ഷ്യങ്ങളുടെ പിന്നാലെ പറന്ന എയര്‍ഹോസ്റ്റസാണ് ഇവര്‍. മോഡലായും തിളങ്ങിയ അലക്‌സാന്‍ട്ര 'ഇന്‍സ്റ്റാഗ്രാമം' എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധത ജീവിതത്തില്‍ എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് അലക്‌സാന്‍ട്ര. എയര്‍ഹോസ്റ്റസായി ജോലി ചെയ്യുമ്പോഴും താന്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാറുണ്ടെന്ന് അലക്‌സാന്‍ട്ര പറയുന്നു.

ഒരു നടിയാവണമെന്നാണ് ആഗ്രഹമെന്നും 'ബിഗ് ബോസി'ല്‍ നിന്ന് യോജ്യനായ ഒരാളെ കണ്ടെത്താനായാല്‍ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും അലക്‌സാന്‍ഡ്ര പറഞ്ഞു.

ആദ്യ സീസണിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് അവതാരകന്‍.

ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഇത്തവണ 'ബിഗ് ബോസ്' മലയാളത്തിന്റെ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്.