ബിഗ് ബോസ് വീട്ടിനകത്ത് രജിത് കുമാറുമായി ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങളുണ്ടായതും തല്ലുകൂടിയതും മഞ്ജുവായിരുന്നു. എന്നാല്‍ മഞ്ജു പുറത്തേക്ക് വരുമ്പോള്‍, പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും കാര്യങ്ങളെല്ലാം തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. തനിക്ക് അദ്ദേഹവുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും ബിഗ് ബോസ് വീട്ടില്‍ നടന്ന കാര്യങ്ങളില്‍ മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും മഞ്ജു വ്യക്തമാക്കി. ഇത്രയൊക്കെയാണെങ്കിലും മഞ്ജു നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി. വ്ലോഗര്‍ കൂടിയായ താരത്തിന്, ഈ പ്ലാറ്റ്ഫോമുകളിലെല്ലാം ആക്രമണമുണ്ടായി. എന്നാല്‍ ഒരു തുറന്ന എഴുത്തുമായി എത്തുകയാണ് മഞ്ജു ഇപ്പോള്‍. തന്‍റെ ജീവിതത്തിലെ വലിയ ഒരു പ്രശ്നം അവസാനിച്ചുവെന്ന് മഞ്ജു പറയുന്നു. സാമ്പത്തിക ബാധ്യത തീര്‍ത്തതിലുള്ള സന്തോഷമാണ് മഞ്ജു പങ്കുവയ്ക്കുന്നത്.

മഞ്ജുവിന്‍റെ കുറിപ്പിങ്ങനെ...

ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12വർഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ ഇന്ന് തീർന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ഗ്‌ബോസിനോടും എന്നെ സ്നേഹിചവരോടും.
ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാൻ ബിഗ്ഗ്‌ബോസിലേക്ക് പോയത്. അവിടെ ഞാൻ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമർശിച്ചവർ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകൾ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയിൽ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമർശം. അതിനു ഞാൻ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമർശത്തിൽ മാത്രമാണ് ഞാൻ ഇന്നും ഖേദിക്കുന്നത്.
ഓൺലൈൻ മാധ്യമങ്ങളോട്... ഇല്ലാത്ത വാർത്തകൾ ഇക്കിളി വാർത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്സ്ക്രൈബേഴ്സിനെയും നേടുവാൻ നോക്കുമ്പോൾ ഒന്ന് ഓർക്കുക.. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് കുഞ്ഞുങ്ങൾ..കുടുംബം..നിങ്ങൾ പണമുണ്ടാക്കിക്കോ. പക്ഷെ അത് ഒരാളുടെയും ജീവിതത്തിൽ ചവിട്ടി ആകരുത്.
സോഷ്യൽ മീഡിയയിൽ എന്നെ ആക്രമിക്കുന്നവരോട്...,
Biggboss ഒരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടൻ ബിഗ്ഗ്‌ബോസിൽ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂ.. വോട്ട് നൽകു....
എന്നെ ഉപദ്രവിക്കരുത്...
എന്നെ വിട്ടേക്കൂ...
എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങൾക്കും...
ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും.. കാരണം...
ഞാൻ അഹങ്കാരിയാണ്..
വിവരമില്ലാത്തവളാണ്....
സംസ്കാരമില്ലാത്തവളാണ്....

നന്ദി.